NEWS
എ എം എം ഹൈസ്കൂളിൽ ആകാശ നിരീക്ഷണ പരിപാടി സംഘടിപ്പിച്ചു
22/07/2026 06:18 PM IST
NILA

ഓതറ. എ എം എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ദൂരദർശിനിയിലൂടെ ആകാശ നിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. തിരുവല്ല മാർത്തോമ കോളേജ് ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. നോബിൾ പി എബ്രഹാം ക്ലാസുകൾക്ക് നേതൃത്വം നൽകി.ചന്ദ്രപര്യവേഷണത്തിന്റെ ചരിത്രം, അപ്പോളോ ദൗത്യങ്ങൾ, ഭാവിയിലെ ആർട്ടെമിസ് ദൗത്യം എന്നിവയെക്കുറിച്ച് വിശദമായി അവതരിപ്പിച്ചു തുടർന്ന് ദൂരദർശിനിയിലൂടെ ആകാശക്കാഴ്ചകൾ നേരിട്ട് കാണാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ്
ഷീജ ഫിലിപ്പ്,ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സ് ആയി പ്രവർത്തിക്കുന്ന
ധന്യ സൂസൻ കോശി, അജു അന്ന തങ്കച്ചൻ, സീനിയർ അസിസ്റ്റൻറ്
ആശ ഹാപ്പി ജോൺ എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











