NEWS
ആകാശോത്സവത്തിന് കൊടിയിറങ്ങി: ഒഴുകിയെത്തിയത് 3,40,000-ത്തിലധികം സന്ദർശകർ
07/04/2025 07:51 PM IST
nila

ദോഹ:ഖത്തരി ദിയാറുമായി സഹകരിച്ച് വിസിറ്റ് ഖത്തർ സംഘടിപ്പിച്ചലുസൈൽ സ്കൈ ഫെസ്റ്റിവൽ സമാപിച്ചു.മൂന്ന് ദിവസങ്ങളിലായി നടന്ന ആകാശോത്സവത്തിൽ 3,40,000-ത്തിലധികം സന്ദർശകരാണ് ഒഴുകിയെത്തിയത്.അന്താരാഷ്ട്ര വ്യോമയാനങ്ങൾ, ആകാശ രചന, കരിമരുന്ന് പ്രയോഗങ്ങൾ, ലേസർ-മെച്ചപ്പെടുത്തിയ രാത്രി പ്രദർശനങ്ങൾ, വെടിക്കെട്ട് എന്നിവയുൾപ്പെടെ 3,000-ത്തിലധികം ഡ്രോണുകളും 16 വിമാനങ്ങളുമാണ് കാണികളെ വിസ്മയഭരിതരാക്കിയത്.
ഖത്തർ, സ്കാൻഡിനേവിയ, യു കെ. ജർമ്മനി എന്നിരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ അഭ്യാസികളുടെ സാഹസികപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ലുസൈൽ സ്കൈ ഫെസ്റ്റിവലിന് ആദ്യമായാണ് ഖത്തർ സാക്ഷ്യം വഹിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











