NEWS
ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി.
11/02/2026 03:59 PM IST
ചെറുകര സണ്ണിലൂക്കോസ്

ഈരാറ്റുപേട്ടയിൽ കലമാൻ്റെ തലയോട്ടിയും കൊമ്പും കണ്ടെത്തി
ഈരാറ്റുപേട്ടയിൽ തരിശുനിലത്ത് പിടിച്ച തീ അണയ്ക്കുന്നതിനിടെ മാനിന്റെ ത ലയോട്ടി കണ്ടെത്തി.
കടുവാമൂഴിയ്ക്ക് സമീപം സബ് സ്റ്റേഷന് അടുത്തുള്ള തരി ശു പുരയിടത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീ പടർന്നത്.
താഴത്തുപറമ്പിൽ ജോഷിയുടെ പുരയിടത്തിലാണ് തീ പിടിച്ചത്. ഈരാറ്റുപേട്ട ഫയർ ഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത്.
ഇതേ തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. മുൻപ് വന്യജീവികളെ വേട്ടയാടിയതിന് കസ്റ്റഡിയിലെടുക്കപ്പെട്ടവരെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








