05:58am 30 April 2026
NEWS
പത്തു മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നടത്തി സ്‌കോഡ
08/11/2025  05:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പത്തു മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പന നടത്തി സ്‌കോഡ
HIGHLIGHTS

· 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 61,607 കാറുകള്‍ വിറ്റഴിച്ചു

· 2022-ല്‍ 53,721 കാറുകള്‍ വിറ്റു എന്ന മുന്‍കാല വാര്‍ഷിക റെക്കോര്‍ഡ് മറികടന്നു

· 2025 ഒക്ടോബറില്‍ 8,252 യൂണിറ്റുകള്‍ വിറ്റഴിച്ച് ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി

വര്‍ഷം പത്തു മാസത്തിനുള്ളില്‍ത്തന്നെ എക്കാലത്തെയും ഏറ്റവും മികച്ച വാര്‍ഷിക വില്‍പ്പന രേഖപ്പെടുത്തി സ്‌കോഡ ഓട്ടോ ഇന്ത്യ. 2022 പൂര്‍ണവര്‍ഷം 53,271 കാറുകള്‍ വില്‍പ്പന നടത്തി സ്ഥാപിച്ച റെക്കോഡാണ് ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ 2025ല്‍ പത്തു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 61,607 കാറുകള്‍ വിറ്റ് സ്‌കോഡ ഓട്ടോ ഇന്ത്യ മറികടന്നത്. ഇതോടൊപ്പം നേടിയ ഏറ്റവും മികച്ച ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക വില്‍പ്പനയ്ക്ക് പുറമേ 2025 ഒക്ടോബറില്‍ 8,252 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും കമ്പനി നേടി. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് ബ്രാന്‍ഡിന്റെ ആദ്യത്തെ സബ്-4 എം എസ്‌യുവി ആയ കൈലാഖ്, എക്കാലവും ഡിമാന്‍ഡ് നിലനിര്‍ത്തുന്ന ബ്രാന്‍ഡിന്റെ ഫ്‌ളാഗ്ഷിപ് ലക്ഷ്വറി 4x4 ആയ കൊഡിയാക്, കുറ്റമറ്റ ഡ്രൈവിംഗ് അനുഭവം കാഴ്ചവയ്ക്കുന്ന കുഷാഖ്, സ്ലാവിയ, ഒപ്പം മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്നതും വില്‍പ്പന തുടങ്ങി 20 മിനിറ്റിനുള്ളില്‍ വിറ്റുപോയതുമായ ഒക്ടേവിയ ആര്‍എസ് എന്നിവയാണെന്ന്് കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ വര്‍ഷം വിപണിയിലെത്തിയ കൈലാഖ് 40,000 യൂണിറ്റിനടുത്ത് വിറ്റഴിഞ്ഞതും തദ്ദേശീയമായി നിര്‍മ്മിച്ച സ്ലാവിയ, കുഷാഖ്, കൈലാഖ് എന്നിവയുടെ മൊത്തം വില്‍്പ്പന 2 ലക്ഷം പിന്നിട്ടതും 180 നഗരങ്ങളിലായി 318 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ സ്ഥാപിച്ചതും ബ്രാന്‍ഡിന്റെ എടുത്തുപറയാവുന്ന നേട്ടങ്ങളാണെന്ന് സ്‌കോഡ ഓട്ടോ ഇ്ന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്്ത പറഞ്ഞു. 2025 അവസാനത്തോടെ ഡീലര്‍മാരുടെ മൊത്തം വില്‍പ്പന-വില്‍പ്പനാനന്തര വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 50% വര്‍ദ്ധിപ്പിച്ച് 7,500ലേറെയാക്കാനും വില്‍പ്പനാനന്തര ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും കൂടുതല്‍ മെച്ചപ്പെടുത്താനായി 25,000-ത്തിലധികം പരിശീലന ദിവസങ്ങള്‍ ഉപയോഗിക്കാനുമാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. 'ഫാന്‍സ് ഓഫ് സ്‌കോഡ' എന്ന പദ്ധതിയുടെ ഭാഗമായി 60-ലധികം സ്‌കോഡാ ആരാധകര്‍ 28 സ്‌കോഡാ കാറുകള്‍ ഓടിച്ച് 19,024 അടി ഉയരമുള്ള ഉംലിംഗ് ലായില്‍ എത്തുകയും അതുവഴി ഏറ്റവുമധികം ഉയരം താണ്ടിയ വാഹനവ്യൂഹമെന്ന റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതിനു ലഭിച്ച ഇന്ത്യ ആന്‍ഡ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരവും ഈ വര്‍ഷത്തെ നേ്ട്ടമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img