11:33am 11 November 2026
NEWS
സ്‌കോഡ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു; പ്രീ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍
25/09/2025  04:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സ്‌കോഡ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു; പ്രീ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍

 

കൊച്ചി, സെപ്തംബര്‍ 25, 2025: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഒക്ടേവിയ ആര്‍എസ് തിരിച്ചുവരുന്നു. ഒക്ടോബര്‍ 6 മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് മുഖേന പ്രീ-ബുക്കിങ് ആരംഭിക്കും. പരിമിത സമയത്തേക്ക് മാത്രമായിരിക്കും പ്രീ ബുക്കിംഗ് ലഭ്യമാകുക. സ്‌കോഡ ഓട്ടോയുടെ ഐക്കോണിക് പെര്‍ഫോമന്‍സ് സെഡാന്‍ മോഡലിന്റെ തിരിച്ചുവരവാണ് ഇതിലൂടെ കുറിക്കുന്നത്.

ഇന്ത്യയില്‍ ഫുള്ളി-ബില്‍റ്റ് യൂണിറ്റ് (FBU) ആയാണ് ഒക്ടേവിയ ആര്‍എസ് ലഭ്യമാകുക. പരിമിത സ്റ്റോക്കുകള്‍ മാത്രമാണുണ്ടായിരിക്കുക. സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, ബോള്‍ഡ് ഡിസൈന്‍, മികച്ച ആര്‍എസ് സ്പിരിറ്റ് എന്നിവയ്‌ക്കൊപ്പം ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഒക്ടേവിയ ആര്‍എസ് ഉറപ്പുനല്‍കുന്നു.  

ഇന്ത്യയിലേക്ക് ഒരു ആഗോള ഐക്കണിനെ തിരിച്ചു കൊണ്ടുവരുമെന്ന് ഈ വര്‍ഷമാദ്യം സ്‌കോഡ പ്രഖ്യാപിച്ചിരുന്നു. ഒക്ടേവിയയുടെ മടങ്ങിവരവിലൂടെ തങ്ങള്‍ ആ വാഗ്ദാനം പാലിച്ചു - സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

റാലി സ്പോര്‍ട് എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍എസ് മികച്ച പെര്‍ഫോമന്‍സിനെയാണ് സൂചിപ്പിക്കുന്നത്. 2004-ലാണ് രാജ്യത്തെ ആദ്യ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പാസഞ്ചര്‍ കാറായി ഇന്ത്യയില്‍ ഒക്ടേവിയ ആര്‍എസ് അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img