06:00am 30 April 2026
NEWS
കൈലാഖ് കുഷാക് സ്ലാവിയ ലിമിറ്റഡ് എഡിഷനുകളുമായി സ്‌കോഡ
14/08/2025  06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൈലാഖ് കുഷാക് സ്ലാവിയ ലിമിറ്റഡ് എഡിഷനുകളുമായി സ്‌കോഡ

കൊച്ചി: ഇന്ത്യയില്‍ 25 വര്‍ഷവും ആഗോളതലത്തില്‍ 130 വര്‍ഷവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ അവരുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കകൈലാഖ്, കുഷാഖ്, സ്ലാവിയ എന്നിവയുടെ ലിമിറ്റഡ് എഡിഷനുകള്‍ അവതരിപ്പിച്ചു. കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിസൈന്‍, പ്രീമിയം ഫീച്ചറുകള്‍ എന്നിവ കൂടാതെ 25-ാം വാര്‍ഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്-റണ്‍ എഡിഷനുകളിലുണ്ട്.. മുന്തിയ മോഡലുകളായ കുഷാകിന്റേയും സ്ലാവിയയുടേയും മോണ്ടെ കാര്‍ലോ, കൈലാഖിന്റെ പ്രസ്റ്റീജ് എന്നിവയുടെ ഹൈ-സ്‌പെക്ക് ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷനുകളെന്ന് സ്‌കോഡ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. മൂന്ന് എഡിഷനുകളിലും 500 കാറുകള്‍ മാത്രമേ വിപണിയിലെത്തുകയുള്ളു. മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കുനുസരിച്ച് വിലനിലവാരം 11.25 ലക്ഷം മുതല്‍ 19.09 ലക്ഷം രൂപ വരെ. ഒപ്പം വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന 360-ഡിഗ്രി ക്യാമറ, പഡില്‍ ലാമ്പുകള്‍, അണ്ടര്‍ബോഡി ലൈറ്റിംഗ്, ബോഡി ഗാര്‍ണിഷുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആക്സസറി കിറ്റ് സൗജന്യമായി നല്‍കുന്ന ഓഫറുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img