08:10pm 11 November 2026
NEWS
വാര്‍ഷിക വില്‍പനയില്‍ റെക്കോര്‍ഡുമായി സ്കോഡ ഓട്ടോ ഇന്ത്യ
07/11/2025  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വാര്‍ഷിക വില്‍പനയില്‍ റെക്കോര്‍ഡുമായി സ്കോഡ ഓട്ടോ ഇന്ത്യ

 

കൊച്ചി, നവംബർ 7, 2025: ഇന്ത്യയിലെ വാര്‍ഷിക വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സ്കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്‌കോഡ ജനുവരി മുതൽ ഒക്ടോബർ വരെ 61,607 യുണിറ്റ് വാഹനങ്ങളാണ് വിറ്റത്. 2022-ലെ മുൻകാല വാർഷിക റെക്കോർഡാണ് മറികടന്നത്. 

ഒക്ടോബറിൽ 8,252 കാറുകൾ വിറ്റഴിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന എന്ന  റെക്കോര്‍ഡും സ്കോഡ സ്വന്തമാക്കി. സ്‌കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്. സ്കോഡയുടെ പുതിയ എസ്‌യുവിയായ കൈലാക്കിനുള്ള ശക്തമായ ഡിമാൻഡാണ് ഈ റെക്കോർഡ് വിൽപ്പനയ്ക്ക് കാരണമായത്. കമ്പനിയുടെ ആദ്യത്തെ സബ്-4 മീറ്ററിൽ താഴെയുള്ള എസ്‌യുവിയാണിത്. 

സ്കോഡയുടെ ആഡംബര എസ്‌യുവിയായ കൊഡിയാക്കിന്റെയും കുഷാഖ്, സ്ലാവിയ എന്നി മോഡലുകളുടെ മികച്ച പ്രകടനവും വില്‍പന വര്‍ദ്ധിക്കാന്‍ കാരണമായി. പുറത്തിറങ്ങി വെറും 20 മിനിറ്റിനുള്ളിൽ ഒക്ടാവിയ ആർഎസും വിറ്റഴിഞ്ഞിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img