09:35pm 25 September 2026
NEWS
സ്‌കിപ്പറിന് രണ്ടാം പാദ അറ്റാദായത്തിൽ 32% വളർച്ച
08/11/2025  10:45 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സ്‌കിപ്പറിന് രണ്ടാം പാദ അറ്റാദായത്തിൽ 32 ശതമാന വളർച്ച

 

ന്യൂഡൽഹി: മുൻനിര പവർ ട്രാൻസ്‌മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി&ഡി) കമ്പനിയായ സ്‌കിപ്പർ  ലിമിറ്റഡ്, 2026 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ മികച്ച പ്രകടനം രേഖപ്പെടുത്തി. കമ്പനിയുടെ അറ്റാദായത്തിൽ 32 ശതമാനത്തിൻ്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്, ഇതോടെ അറ്റാദായം 449 മില്യൺ രൂപ ആയി ഉയർന്നു.

കമ്പനിയുടെ വരുമാനം 14% വാർഷിക വളർച്ചയോടെ 12,618 മില്യൺ രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. 1,307 മില്യൺ രൂപ യാണ് ഈ പാദത്തിലെ ഇബിഐടിഡിഎ.

രണ്ടാം പാദത്തിൽ 12,430 മില്യൺ രൂപ യുടെ പുതിയ ഓർഡറുകൾ ലഭിച്ചു. പിജിസിഐഎല്ലിൽ നിന്നുള്ള 765 കിലോവാട്ട് ട്രാൻസ്‌മിഷൻ ലൈൻ പ്രോജക്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് 88,204 മില്യൺ രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. അടുത്ത 18 മുതൽ 24 മാസം വരെ ശക്തമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശരൺ ബൻസാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img