06:16am 22 April 2025
NEWS
വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് വരുന്നു
17/03/2025  05:24 PM IST
nila
വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് വരുന്നു

സംസ്ഥാനത്തെ വിശ്വകർമ്മ സമുദായങ്ങളുടെ സമഗ്ര പുരോഗതിക്കായി സ്കിൽ ബാങ്ക് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. കരകൗശല വികസന കോർപറേഷൻ മുഖേന ഇതിനായി ക്രാഫ്റ്റ് വില്ലേജ് രൂപീകരിക്കുമെന്നും പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു നിയമസഭയിൽ വ്യക്തമാക്കി. ഡോ. മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 

23 ഉപവിഭാഗങ്ങൾ അടങ്ങിയ പാരമ്പര്യ തൊഴിൽ സമുദായമാണ്‌ വിശ്വകർമ്മജരെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവരുടെ  ഉന്നമനത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പു മുഖേന നിരവധി പദ്ധതികൾ  നടപ്പിലാക്കി വരുന്നു. വിശ്വകർമ്മ വിഭാഗത്തിന് സംസ്ഥാന സർക്കാർ സർവീസിൽ ലാസ്‌റ്റ് ഗ്രേഡ്‌ തസ്തികകളിൽ രണ്ടും, ഇതര തസ്തികകളിൽ മൂന്നും ശതമാനം സംവരണം അനുവദിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img img