03:39pm 09 November 2026
NEWS
സ്കിയ ഖത്തർ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി
04/05/2025  12:29 PM IST
nila
സ്കിയ ഖത്തർ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

ദോഹ: സ്കിയ ഖത്തറിന്റെ നേതൃത്വത്തിൽ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം  ആരംഭിച്ചു.
ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ നേതൃത്വപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം 
ഖത്തർ എഞ്ചിനിയേഴ്സ് ഫോറം ടോസ്റ്റ്മാസ്റ്റർ ക്ലബിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.
  സ്കിയ പ്രസിഡന്റ് അബ്ദുൽ ജലീൽ പരിപാടി ഉദ്ഘാടനം
ചെയ്തു.ഇന്ത്യൻ അപ്പക്സ് ബോഡിയുടെ കീഴിലുള്ള ഇന്ത്യൻ സ്പോർട്സ് സെന്റർ എം സി മെംമ്പർ അസീം എംടി ആശംകൾ അർപ്പിച്ചുസംസാരിച്ചു. യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാംകോർഡിനേറ്റർ ഹാരിസ് ബാബു, രഞ്ജിത്ത് സുകുമാരൻ എന്നിവർ ക്ലാസുകൾക്ക്‌ നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ റുബീന സാലി സ്വാഗതവുംസ്കിയ സെക്രട്ടറി ഷാനവാസ് ഖാൻ   നന്ദിയും പറഞ്ഞു.
 ആഴ്ച്ചയിൽ രണ്ടര മണിക്കൂർ വീതം ഉള്ള ക്ലാസ്സുകൾ രണ്ട് മാസം നീണ്ടു നിൽക്കും.വൈസ് പ്രസിഡന്റ് സഹീർ അബ്ദുൽ കരീം 
ജനറൽ സെക്രട്ടറി നാസറുദ്ദീൻ,സെക്രട്ടറി അബ്ദുൽ കരീം ലബ്ബ,വനിതാ കമ്മിറ്റി അംഗങ്ങൾ അജീന അസിം,ഷാഹിന എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img