
ദോഹ : സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ ദോഹയിലെ ഹമദ് മെഡിക്കൽ ബ്ലഡ് ഡൊണേഷൻ സെൻററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്തറിലെ വിവിധ പ്രവാസി സമൂഹങ്ങളിൽ നിന്നും വനിതകളടക്കം നിരവധി പേർ പങ്കെടുത്ത ക്യാമ്പ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐ സി ബി എഫ് ഇൻഷുറൻസ് , നോർക്ക കാർഡ് എന്നിവയുടെ ഹെൽപ്പ് ഡെസ്കും ഇതോടൊപ്പം ഉണ്ടായിരുന്നു.
മികച്ച ക്യാമ്പ് സംഘടിപ്പിച്ചതിനുള്ള അപ്രീസിയേഷൻ സർട്ടിഫിക്കറ്റും ഇതോടൊപ്പം നടന്ന ചടങ്ങിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ സ്കിയക്ക് കൈമാറി.
ICBFപ്രസിഡണ്ട് ഷാനവാസ് ബാവ, വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, മാനേജ്മെൻറ് കമ്മിറ്റി അംഗം മിനി സിബി, ICC ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, കൾച്ചറൽ ഫോറം പ്രസിഡണ്ട് ചന്ദ്രമോഹൻ, ഇൻകാസ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, ICBFമുൻ മാനേജ്മെൻറ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
സ്കിയ വൈസ് പ്രസിഡണ്ട് സഹീർ അബ്ദുൽ കരീം, ISC മാനേജ്മെൻറ് കമ്മിറ്റി അംഗം അബ്ദുൽ അസീം, കൺവീനർ സബ സെയ്ൻ കമ്മിറ്റി അംഗങ്ങളായ ഷാനവാസ്, അബ്ദുൽ കരീം,നിസാം നജീം, സെയ്ദ് റാവുത്തർ, സുധീർ,ആസിഫ്,മൻസൂർ,ഷാജഹാൻ അലിക്കുട്ടി,റിയാസ് മാഹിൻ,നാസർ അടൂർ,ഷാജഹാൻ കുട്ടിക്കട,ഹുസൈൻ,റിയാസ്അഹമ്മദ് ,നൗഷാദ്,അസുവർ അൻസാരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.










