06:43pm 18 October 2026
NEWS
സ്കിയ പ്രൊഫിഷ്യൻസി അവാർഡ് വിതരണം ചെയ്തു
18/10/2026  03:29 PM IST
nila
സ്കിയ പ്രൊഫിഷ്യൻസി അവാർഡ് വിതരണം ചെയ്തു

 

​ദോഹ: ഖത്തറിലെ തെക്കൻ കേരള ജില്ലാ സാമൂഹിക കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ - SKEA) അക്കാദമിക രംഗത്ത് മികച്ച വിജയം കൈവരിച്ച അംഗങ്ങളുടെ മക്കൾക്കായി പ്രൊഫിഷ്യൻസി അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
​തുമാമയിലെ അൽ സാജ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ സ്കിയ പ്രസിഡന്റ് ബിലാൽ ഹരിപ്പാട് അധ്യക്ഷത വഹിച്ചു. മാസ്റ്റർ അദ്നാന്റെ ഖിർഅത്തോടെ ആരംഭിച്ച പരിപാടിയിൽ  ​പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോക്ടർ താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി. വിജയമെന്നത് നിങ്ങൾ എത്ര ഉയരത്തിൽ എത്തുന്നു എന്നത് മാത്രമല്ല, ആ യാത്രയിൽ നിങ്ങൾ ഏതുതരം വ്യക്തിയായി മാറുന്നു എന്നത് കൂടിയാണ്.
പഠിച്ചുകൊണ്ടേയിരിക്കുക. 
ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുക. 
പുതിയവ സൃഷ്ടിച്ചുകൊണ്ടേയിരിക്കുക. 
എപ്പോഴും വിനയമുള്ളവരായിരിക്കുക. 
മാറ്റങ്ങളെ ഉൾക്കൊള്ളുക. 
നിങ്ങളുടെ ഏറ്റവും മികച്ച വ്യക്തിത്വത്തിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങൾ ഒരിക്കലും അവസാനിപ്പിക്കാതിരിക്കുക. AI-യെ സ്മാർട്ട് ആയി ഉപയോഗിക്കുന്നവരാവുക: അതൊരു കുറുക്കുവഴിയായല്ല, മറിച്ച് ഒരു അധ്യാപകനായി കണ്ട് ഉപയോഗിക്കുന്നവരാവുക; വിമർശനാത്മകമായും സ്വതന്ത്രമായും ചിന്തിക്കുന്നവരാവുക; സർഗ്ഗാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാവുക; ആശയവിനിമയത്തിൽ മികവ് പുലർത്തുന്നവരാവുകതുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു സംസാരിച്ചു.
പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എൻജിനീയർ യൂനുസ് പി. ടി. ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. 
പുസ്തക വായനയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ മാസ്റ്റർ ഇഷാൻ ഖാനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. തുടര്‍ന്ന് വിജയികളായ വിദ്യാർഥികൾക്കുള്ള മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ കൈമാറി.
​പണ്ഡിതനും വിദ്യാഭ്യാസ വിദഗ്ധനുമായ അന്തരിച്ച ഹാജി സമദ് സാറിന്റെ ഓർമ്മയ്ക്കായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ മജ്ലിസ് വിജയികൾക്കുള്ള പുരസ്കാരങ്ങളും ക്യാഷ് പ്രൈസും അദ്ദേഹത്തിന്റെ മക്കളായ നിസാമുദ്ദീൻ സമദ്, ഫാറൂഖ് സമദ് എന്നിവർ വിതരണം ചെയ്തു.
അറബ് മാസ ആരംഭത്തോടനുബന്ധിച്ച് സ്കിയ ഓൺലൈൻ വഴി നടത്തിയ പ്രവാചക ചരിത്ര ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് സ്കിയ പ്രസിഡന്റ് നിർവഹിച്ചു.
സ്കിയ മുൻ പ്രസിഡന്റ് മുഹമ്മദ് ഖുതുബ് സമാപന പ്രസംഗം നടത്തി.ജോയിന്റ് സെക്രട്ടറി ഫാറൂഖ് സമദ് സ്വാഗതവും 
ട്രഷറർ ഷാനവാസ് ഖാൻ നന്ദിയും പറഞ്ഞു.
​കുട്ടികൾ അവതരിപ്പിച്ച അറബ്-മാപ്പിളപ്പാട്ട് ആലാപനം ചടങ്ങിന് മാറ്റുകൂട്ടി. 
​കൺവീനർ നിസാമുദ്ദീൻ സമദ്, നജീം ഇസ്മായിൽ, ഹാഷിം ടി. കെ., ഫാറൂഖ് സമദ്, നിസാം നജീം, മുഹമ്മദ് ഹാഷിർ, അസീം എം.ടി,ഷമീർ മജീദ്, റിയാസ് മാഹീൻ, അൽഹിന കരീം, ഫിസ നസീർ എന്നിവർ നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img