05:55pm 22 September 2026
NEWS
ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
31/07/2025  03:59 PM IST
ചെറുകര സണ്ണിലൂക്കോസ്
ധര്‍മസ്ഥലയിലെ പരിശോധനയില്‍ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്‌ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. 

നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിൻ്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.

അസ്ഥികൾ മനുഷ്യൻ്റെ തന്നെയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ശുചീകരണ തൊഴിലാളി കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാണിച്ച 5 സ്‌ഥലങ്ങളിൽ കുഴിച്ചെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. നൂറോളം മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായി എന്നു വെളിപ്പെടുത്തിയാണ് ശുചീകരണ തൊഴിലാളി കോടതിയെ സമീപിച്ചത്. തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നേത്രാവതി നദിക്കു സമീപം വനത്തിലും റോഡരികിലുമായി 13 സ്‌ഥലങ്ങളാണ് പരിശോധനയ്ക്കായി പൊലീസ് അടയാളപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളിയുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img