12:01pm 11 November 2026
NEWS
ഖത്തർ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ ആറു നവീനശാസ്ത്രപദ്ധതികൾ ലോകത്തിന് മുന്നിൽ
30/09/2025  10:25 AM IST
nila
ഖത്തർ സയൻസ് ക്ലബ്ബ് അംഗങ്ങളുടെ ആറു നവീനശാസ്ത്രപദ്ധതികൾ ലോകത്തിന് മുന്നിൽ

 

ദോഹ: ഖത്തർ സയൻസ് ക്ലബ്ബിന്റെ (QSC) നേതൃത്വത്തിൽ ഖത്തർ “MILSET Expo-Sciences International (ESI) 2025”-ൽ പങ്കെടുത്തു. അബുദാബിയിൽ ആരംഭിച്ച ഈ ആഗോള ശാസ്ത്ര-സാങ്കേതിക മേള ഒക്ടോബർ 3 വരെ തുടരും.ഖത്തറിന്റെ പങ്കാളിത്തം ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസ-ശാസ്ത്ര ബന്ധങ്ങളുടെ ശക്തിയും നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന യുവജനങ്ങളുടെ ശാസ്ത്രീയ നവോത്ഥാന ശ്രമങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
ഖത്തർ സയൻസ് ക്ലബ്ബ് അംഗങ്ങൾ  ആറു വ്യത്യസ്ത ശാസ്ത്രീയ പദ്ധതികൾഅവതരിപ്പിച്ചു.മുഹമ്മദ് ഹസ്സൻ അൽ-സയിദ് അവതരിപ്പിച്ച ആഴക്കടൽ കൊറൽ റീഫ് മാപ്പിംഗ്,
ദയീജ് ഈസ്സ അൽ-ബിനാലിയുടെ സ്മാർട്ട് പ്രോഗ്രാമബിൾ മുഖം തിരിച്ചറിയുന്ന ഉപകരണം,
അൽജവ്ഹറ മുഹമ്മദ് അൽ-ഷമ്മാരിയുടെ ഗ്രീൻഹൗസുകളിലെ ഫംഗസ് രോഗങ്ങൾ നിരീക്ഷിക്കുന്ന ഡ്രോൺ,
ഫാത്തിമ റാഷിദ് അൽ-റുഹൈമിയുടെ റിസൈക്കിള്‍ഡ് മെറ്റീരിയൽ ഉപയോഗിച്ച് സുസ്ഥിര നിലപാത,
ഖാലിദ് വലീദ് ഫാദൽ സാലെഹ്, ഹമദ് അബ്ദുല്ല സാദ് അൽ-നുഐമി എന്നിവർ ചേർന്ന് അവതരിപ്പിച്ച എനർജി എഫിഷ്യൻസി ഉൾക്കൊള്ളുന്ന 3D ആർക്കിടെക്ചറൽ മോഡൽ,
നൂറ ഹസ്സൻ മർസൂഖ് അൽ-സുലൈതി, ദാന അഖീൽ അമീൻ അൽ-യൂസഫ് എന്നിവർ അവതരിപ്പിച്ച AI അടിസ്ഥാനമാക്കിയ സ്മാർട്ട് ഹെൽമറ്റ് എന്നിവ ഉൾപ്പെടുന്നു.
ഈ പങ്കാളിത്തം ഖത്തറി യുവജനങ്ങളുടെ കഴിവിനെയും സൃഷ്ടിപരത്വത്തെയും ലോകത്തിന് മുന്നിൽ തെളിയിക്കുന്നുവെന്ന്പ്രതിനിധി സംഘത്തിന്റെ മേധാവി ഫാത്തിമ അൽ-
മൊഹന്നദിപറഞ്ഞു. 
 ശാസ്ത്രം, പ്രോഗ്രാമിംഗ്, എഞ്ചിനീയറിങ് നവീകരണം, സുസ്ഥിരോർജ്ജം തുടങ്ങിയ മേഖലകളിലെ പുതിയ പ്രവണതകൾ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രോജക്റ്റുകളെന്ന്
സാങ്കേതിക മേൽനോട്ടം വഹിച്ച എഞ്ചിനിയർ ഷൈഖ അൽ-സാദ
 വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img