NEWS
മുണ്ടക്കയത്ത് തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരുക്കേറ്റു
17/11/2025 06:00 PM IST
സണ്ണി ലുക്കോസ്

മുണ്ടക്കയത്തിന് സമീപം അമരാവതിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറു പേർക്ക് പരുക്കേറ്റു.ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു അപകടം.കർണാടക സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ മതിലിൽ ഇടിക്കുകയായിരുന്നു.
പരുക്കേറ്റവരുമായ പോയ വാഹനം കരിനിലത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചും അപകടമുണ്ടായി. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ആരുടെയും നില ഗുരുതരമല്ല.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










