04:27am 07 November 2026
NEWS
തിരുവനന്തപുരത്ത് യുവാവ് ആറുപേരെ വെട്ടിക്കൊന്നു
24/02/2025  08:45 PM IST
nila
തിരുവനന്തപുരത്ത് യുവാവ് ആറുപേരെ വെട്ടിക്കൊന്നു

ആറുപേരെ കൊലപ്പെടുത്തിയെന്നു പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തി യുവാവ്. തിരുവനന്തപുരം  വെഞ്ഞാറമൂട്ടിലാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശി അഫാൻ (23) ആണു പൊലീസിൽ കീഴടങ്ങിയത്. സഹോദരി ഉൾപ്പെടെയുള്ളവരെ വെട്ടിക്കൊന്നു എന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ. 

യുവാവിന്റെ ആക്രമണത്തിൽ സഹോദരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ അമ്മയ്ക്കും പെൺസുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img