06:28pm 31 July 2026
NEWS
വിജയ്‌യുമായി നേരിട്ട് ഏറ്റുമുട്ടുന്ന ശിവകാർത്തികേയൻ?
26/03/2025  01:52 PM IST
വിജയ്‌യുമായി നേരിട്ട് ഏറ്റുമുട്ടുന്ന ശിവകാർത്തികേയൻ?

രാഷ്ട്രീയത്തിൽ ഇറങ്ങി ഇപ്പോൾ സജീവമായി പ്രവർത്തിച്ചുവരുന്ന നടൻ വിജയിന്റെ അവസാനത്തെ ചിത്രമാണ് 'ജനനായകൻ'. എച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനത്തോളം കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, ശിവരാജ് കുമാർ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, ശ്രുതിഹാസൻ, മമിതാ ബൈജു തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വമ്പൻ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ് സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. അതായത് 2026ലെ പൊങ്കലിന് 'ജനായകൻ' റിലീസാകുമെന്നാണ് ആ പ്രഖ്യാപനം. പൊതുവേ രജനികാന്ത്, വിജയ്, അജിത് തുടങ്ങിയ  മുൻനിര താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ പുറത്തിറങ്ങുമ്പോൾ മറ്റ് താരങ്ങളുടെ ചിത്രങ്ങൾ ആ സമയത്തിൽ റിലീസ് ചെയ്യാറില്ല. എന്നാൽ സുധ കൊങ്കര സംവിധാനത്തിൽ  ശിവകാർത്തികേയൻ നായകനായി അഭിനയിച്ചുവരുന്ന 'പരാശക്തി' എന്ന ചിത്രവും പൊങ്കലിന് റിലീസ് ചെയ്യാനാണ് ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.  ഇത് സംബന്ധമായി 'പരാശക്തി'യുടെ നിർമ്മാതാവ്, ഈ പൊങ്കൽ എന്ന അടിക്കുറിപ്പോടെ  'പടക്കം, തീ' എന്ന ഇമോജികൾ പോസ്റ്റ് ചെയ്തു 'പരാശക്തി' പൊങ്കലിന് റിലീസാകുമെന്നുള്ള മുന്നറിവിപ്പാണ് നൽകിയിരിക്കുന്നത്. ഇങ്ങിനെ വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസാകുന്ന സമയത്തിൽ തന്നെ 'പരാശക്തി'യെയും റിലീസ് ചെയ്യാൻ ഈ ചിത്രത്തിന്റെ നിർമ്മാതാവ് തീരുമാനിക്കുവാനല്ല കാരണം  ഇദ്ദേഹം തമിഴ്നാട് ഭരണകക്ഷിയിലുള്ള ചിലരുടെ ബന്ധുവാണെന്ന കാരണം കൊണ്ടാണെന്നാണ്  പറയപ്പെടുന്നത്. ചിത്രം റിലീസ് ചെയ്യാനാവശ്യമായ തിയറ്ററുകൾ ലഭിക്കാൻ ഒരു പ്രശ്നവും ഉണ്ടാകില്ല. അതേ സമയം ഇപ്പോൾ ഭരണത്തിലിരിക്കുന്നവരെ എതിർത്തതാണ് വിജയ് തന്റെ രാഷ്ട്രീയ നീക്കങ്ങൾ  നടത്തി വരുന്നത്. 'ജനനായകൻ' എന്ന സിനിമയും ഭരണവിരുദ്ധ വിഷയങ്ങൾ ഉൾക്കൊണ്ടുള്ള സിനിമയായിട്ടാണ് പുറത്തുവരാനിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. അതിനാൽ വിജയ്‌യുടെ  'ജനനായക'നും ശിവകാർത്തികേയന്റെ 'പരാശക്തി'യും പൊങ്കലിന് റിലീസായി ഏറ്റുമുട്ടും എന്നുതന്നെയാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img