06:08am 11 February 2026
NEWS
കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ വീണ്ടും ശിവകാർത്തികേയൻ...
02/02/2026  12:41 PM IST
Cinema desk
കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ വീണ്ടും ശിവകാർത്തികേയൻ...

 

' പരാശക്തി'  എന്ന സിനിമയെ തുടർന്ന് ശിവകാർത്തികേയൻ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.  എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു ബഡ്ജറ്റ്  ആവശ്യമുള്ളതിനാൽ ഇതുവരെ ഒരു നിർമ്മാതാവും ഈ ചിത്രം നിർമ്മിക്കാൻ മുന്നോട്ട് വന്നിട്ടില്ല. അതിനാൽ ഈ പ്രോജക്ട് വൈകും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.  അതിനാൽ ശിവകാർത്തികേയൻ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ...

  ശിവകാർത്തികേയൻ നിർമ്മിച്ച 'തായ് കിഴവി' എന്ന ചിത്രത്തിന്റെ സംവിധായകൻ ശിവകുമാർ മുരുകേശൻ   പറഞ്ഞ ഒരു  കഥ കേട്ടതിനുശേഷം ശിവകാർത്തികേയൻ അതിൽ  അഭിനയിക്കാൻ സമ്മതിച്ചു എന്നാണ് ഇപ്പോഴത്തെ വാർത്ത. ഈ ചിത്രം നിർമ്മിക്കുന്നത് കമൽഹാസന്റെ 'രാജ് കമൽഫിലിംസ് ഇന്റർനാഷണലാ'ണ് എന്നും പറയപ്പെടുന്നുണ്ട്. ശിവകാർത്തികേയന്റെ 'അമരൻ' എന്ന ചിത്രം  കമൽഹാസൻ നിർമ്മിച്ചതാണെന്നത് ശ്രദ്ധേയമാണ്. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിന് ശേഷം കമലഹാസൻ വീണ്ടും ശിവകാർത്തികേനെ നായകനാക്കി ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നും, ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും എന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.