11:29am 13 November 2026
NEWS
അഗ്നിയായി, യോദ്ധവായി സീത ചവറ കൾച്ചറൽ സെന്റർ കൊച്ചിയില്‍ സീത അരങ്ങേറുന്നു.
24/02/2026  07:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഗ്നിയായി, യോദ്ധവായി സീത ചവറ കൾച്ചറൽ സെന്റർ കൊച്ചിയില്‍ സീത അരങ്ങേറുന്നു.

കൊച്ചി : മഹാകാവ്യ നായികയായ സീതയെ പുതുമയാര്‍ന്ന ദൃഷ്ടികോണിലൂടെ  അവതരിപ്പിക്കുന്ന കളരിപ്പയറ്റ്-നൃത്തരംഗാവിഷ്‌കാരം 2026- ഫെബ്രുവരി 27, ന് വെള്ളിയാഴ്‌ച വൈകുന്നേരം 6.00 മണിക്ക് കൊച്ചിയിലെ ചാവറ കൾച്ചറൽ ‍ സെന്ററില്‍ അരങ്ങേറും. പുതുമയാർന്ന ഈ അവതരണത്തിൽ സീത മൗനസഹനത്തിൻ്റെ  പ്രതീകമല്ല. യോദ്ധവായ, ഭരണാധികാരിയായ, രാവണനെ നിരായുധനാക്കുന്ന സീതയെ കേന്ദ്രസ്ഥാനത്ത് അവതരിപ്പിക്കുന്നതാണ് ഈ നിര്‍മ്മിതിയുടെ പ്രധാന സവിശേഷത.  പ്രതിരോധത്തിന്റെയും സ്വതന്ത്രചിന്തയുടെയും പ്രതീകമായി സീത മാറുന്നു. കളരിപ്പയറ്റും ശാസ്ത്രീയ നൃത്തവും പാരമ്പര്യ നാടകകലകളും ഏകീകരിച്ചാണ് അവതരണം ഒരുക്കിയിരിക്കുന്നത്. ചലനമാണ് ഇതിലെ മുഖ്യഭാഷ. ശരീരം തന്നെ ശബ്ദമായി മാറുന്ന ഈ വേദിയില്‍, സീത ഒരു ആത്മവിശ്വാസിയായ യോദ്ധാവായി പ്രത്യക്ഷപ്പെടുന്നു. അതിപരിചിതമായ മഹാകാവ്യകഥയെ സമകാലിക കാഴ്ചപ്പാടില്‍ പുനര്‍വായിക്കാന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നു.

സംവിധാനം ബൽരാജ് സോണി, നവനീതം കൾച്ചറൽ ട്രസ്റ്റ്, തൃശൂർ.  ഭരതനാട്യം നർത്തകി ഋതുജ കുമാർ മാർനെ, തിയേറ്റർ ഫാക്കൽറ്റിയും ഓട്ടൻതുള്ളൻ കലാകാരനുമായ കലാമണ്ഡലം സുജിത്ത്, കഥക്ക് നർത്തകി, അഭിനേതാവ് വിനീത വേണുഗോപാൽ, കൂടിയാട്ടം കലാകാരി കലാമണ്ഡലം അമൃത, കൂടിയാട്ടം കലാകാരി കലാമണ്ഡലം സജിത, കഥകളി നടൻ കലാമണ്ഡലം ആഷിക്ക്, കളരിപ്പയറ്റ് കലാകാരൻമാർ പ്രജിൽ കുമാർ, ദിൽന ശ്രീധർ എന്നിവർ വേദി സജീവമാക്കും. സംഗീതം പി. കെ. സുനിൽകുമാർ, ലൈറ്റ്സ് ഷൈമോൻ ചേലാട്, തിയേറ്റർ കൺസൾട്ടന്റ് ടി.വി. ബാലകൃഷ്ണൻ. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img