09:40am 30 April 2026
NEWS

ജോലി വാ​ഗ്ദാനം, മതപരിവർത്തനം, ലൈം​ഗിക ചൂഷണം; സെക്സ് റാക്കറ്റ് നടത്തിയിരുന്ന യുവതികൾ അറസ്റ്റിൽ

25/02/2026  11:08 AM IST
nila
 ജോലി വാ​ഗ്ദാനം, മതപരിവർത്തനം, ലൈം​ഗിക ചൂഷണം; സെക്സ് റാക്കറ്റ് നടത്തിയിരുന്ന യുവതികൾ അറസ്റ്റിൽ

ജോലി വാഗ്ദാനം നൽകി യുവതികളെ കുടുക്കി നിർബന്ധിതമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കേസിൽ ഭോപ്പാൽ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് സഹോദരിമാരും ഇവരുടെ സഹായിയുമാണ് പിടിയിലായത്. അമ്രീൻ, ആഫ്രീൻ എന്നീ സഹോദരിമാരെയും ചന്ദൻ യാദവ് എന്ന യുവാവിനെയുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഉൾപ്പെട്ട ബിലാൽ, ചന്നു, യാസിർ എന്നിവർക്കായി തിരച്ചിൽ തുടരുന്നതായി അന്വേഷണ സംഘം അറിയിച്ചു.

പരാതിക്കാരികളായ രണ്ട് യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജോലി ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിവ ഉൾപ്പെടുന്ന ജോലി വാഗ്ദാനം ചെയ്ത് വിശ്വാസത്തിലെടുക്കുകയായിരുന്നു.

തുടർന്ന് ഇവരെ വിവിധ പാർട്ടികളിലും സ്വകാര്യ ഇടങ്ങളിലുമെത്തിച്ച് ലൈംഗികബന്ധത്തിന് നിർബന്ധിച്ചിരുന്നതായാണ് എഫ്‌ഐആറിൽ പറയുന്നത്. യുവതികൾക്ക് ലഹരി മരുന്നുകൾ നൽകിയിരുന്നുവെന്ന ഗുരുതര ആരോപണവും കേസിലുണ്ട്. ചില ഘട്ടങ്ങളിൽ മതപരിവർത്തനത്തിന് സമ്മർദ്ദം ചെലുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.

മനുഷ്യക്കടത്ത്, സ്ത്രീകളോടുള്ള അതിക്രമം, വഞ്ചന, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട യുവതികൾക്ക് വൈദ്യസഹായവും കൗൺസലിംഗും നൽകിവരുന്നതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img