09:34am 13 November 2026
NEWS
കുട്ടികളുടെ മനസ്സിൽ സംസ്കാരത്തിന്റെ നിറങ്ങൾ വിതറി ‘സിറാജ്’ Season 5 ന് തുടക്കമായി
06/10/2025  03:44 PM IST
nila
കുട്ടികളുടെ മനസ്സിൽ സംസ്കാരത്തിന്റെ നിറങ്ങൾ വിതറി ‘സിറാജ്’ Season 5 ന് തുടക്കമായി

ദോഹ: ഖത്തർ ഫൗണ്ടേഷന്റെ (QF)
 3D ആനിമേറ്റഡ് വിദ്യാഭ്യാസ-വിനോദ പരമ്പരയായ 'സിറാജ്’'ന്റെ അഞ്ചാം സീസൺ  ആരംഭിച്ചു.
ഖത്തർ–അർജന്റീന–ചിലി 2025 സംസ്‌കാര വർഷം (Year of Culture) ആഘോഷിക്കുന്നതിനായി സമർപ്പിച്ച പ്രത്യേക എപ്പിസോഡോടെയാണ് ഈ സീസൺ ആരംഭിച്ചത്.
പ്ലേസ് വെൻഡോം മാളിൽ ഒക്ടോബർ 2-നാണ് കുടുംബസൗഹൃദമായ ഉദ്ഘാടന പരിപാടി നടന്നത്. പരിപാടി ഒക്ടോബർ 11 വരെ തുടരും.2016-ൽ ആരംഭിച്ച സിറാജ് അറബിക് സംസാരിക്കുന്ന 3 മുതൽ 8 വയസുവരെ പ്രായമുള്ള കുട്ടികളിൽ ഭാഷാപഠനവും മൂല്യബോധവുമുയർത്തുന്ന ജനപ്രിയ പരിപാടിയാണ്.
പുതിയ സീസണിൽ കുടുംബം, സുഹൃത്തുക്കൾ, സ്കൂൾ, സമൂഹം എന്നിവയുമായുള്ള കുട്ടികളുടെ ബന്ധങ്ങളെ ആസ്പദമാക്കി കഥകൾ ഒരുക്കിയിട്ടുണ്ട്.
ആദ്യ എപ്പിസോഡ് “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ചിലി ആൻഡ് അർജന്റീന)” എന്നതാണ്. രാഷിദ്, നൂറ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. അവർ എ.ഐ. ഉപയോഗിച്ച് അർജന്റീനയുടെയും ചിലിയുടെയും സംസ്‌കാരവും ഭക്ഷണരീതികളും സ്ഥലങ്ങളും പഠിക്കുന്നു. എന്നാൽ എ.ഐ. നൽകുന്ന വിവരങ്ങളിൽ പിഴവുകൾ കണ്ടെത്തുമ്പോൾ, അവർ സത്യപരിശോധനയുടെ പ്രാധാന്യം മനസിലാക്കുന്നു.
“വിവിധ സംസ്‌കാരങ്ങൾ തമ്മിലുള്ള ബന്ധവും സംഭാഷണവും കുട്ടികളിലേക്കും എത്തിക്കുക എന്നതാണ് ഈ പ്രത്യേക എപ്പിസോഡിന്റെ ലക്ഷ്യം. ഖത്തറിന്റെ മൂല്യങ്ങളും അർജന്റീനയുടെയും ചിലിയുടെയും പാരമ്പര്യങ്ങളും ചേർത്തുകെട്ടിയ ഈ കഥ സൗഹൃദത്തിന്റെയും വൈവിധ്യത്തിന്റെയും സൗന്ദര്യമാണെന്ന് ഖത്തറിലെ ലാറ്റിൻ അമേരിക്കൻ കാര്യങ്ങളിലേക്കുള്ള സംസ്‌കാര വർഷ ഉപദേഷ്ടാവും മുൻ മെക്സിക്കോ അംബാസഡറുമായ മുഹമ്മദ് അൽ-കുവാരി പറഞ്ഞു.
“ടെക്നോളജിയും എ.ഐ.യും വഴി കുട്ടികൾക്ക് വ്യത്യസ്ത സംസ്കാരങ്ങളെ പരിചയപ്പെടാനും, വിവരങ്ങളുടെ കൃത്യത പരിശോധിക്കാനും പ്രചോദനം നൽകുകയാണ് ഈ എപ്പിസോഡിന്റെ ലക്ഷ്യമെന്ന്ഖത്തർ ഫൗണ്ടേഷന്റെ പ്രീ-യൂണിവേഴ്സിറ്റി എജുക്കേഷൻ പ്രസിഡന്റ് അബീർ അൽ-ഖലീഫ പറഞ്ഞു.
പുതിയ എപ്പിസോഡുകൾ സിറാജ് യൂട്യൂബ് ചാനലിൽ പ്രതിവാരമായി സംപ്രേഷണം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img