03:26am 20 October 2026
NEWS
സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
12/03/2025  09:04 PM IST
സർ സയ്യിദ് കോളേജ് അലുംനി ഖത്തർ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ സർ സയ്യിദ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഖത്തർ ചാപ്റ്റർ (സ്കോസ ഖത്തർ) ന്റെ ഈ വർഷത്തെ ഇഫ്താർ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു, ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967 നും 2025 ഉം ഇടയിൽ തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ വ്യത്യസ്ത തലമുറയിൽ പെട്ട നിരവധി പൂർവ്വ വിദ്യാർത്ഥികൾ അവരുടെ കുടുംബ സമേതം പരിപാടിയിൽ സംഗമിച്ചു. 25 വർഷങ്ങൾക്ക് മുമ്പ് 2000 ഇൽ ആണ് ഖത്തറിൽ താമസിക്കുന്ന സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ’സ്കോസ’ രൂപീകരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഒരേ ക്ലാസ്മുറിയിൽ ഒരേ ബെഞ്ചിൽ ഇരുന്ന് വിദ്യ നുകർന്നവർ  നീണ്ട ഇടവേളക്ക് ശേഷം പരസ്പരം ഓർമകൾ പങ്കുവെച്ചും ബന്ധങ്ങൾ പുതുക്കിയും സൗഹൃദം ഊട്ടിയുറപ്പിച്ചും ഈ പുണ്യമാക്കപ്പെട്ട റമദാൻ മാസത്തെ ഒന്ന് കൂടി ധന്യമാക്കി. ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന പരിപാടി സ്കോസയുടെ സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിറിന്റെ അധ്യക്ഷതയിൽ പ്രമുഖ വ്യവസായിയും , കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ഡയറക്ടർ ബോർഡ് അംഗവും സർ സയ്യിദ് കോളേജ് അലുമ്നി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും സ്കോസയുടെ സ്ഥാപക പ്രസിഡന്റും, രക്ഷാധികാരിയുമായ ഡോ.ഹസ്സൻ കുഞ്ഞി ഉത്ഘാടനം ചെയ്തു, ഉദ്ഘാടനത്തെ തുടർന്ന് നടന്ന അനുമോദന പരിപാടിയിൽ ഇന്ത്യൻ എംബസിയുടെ അപ്പെക്സ് ബോഡി ആയ ICBF ന്റെ മാനേജിംഗ് കമ്മിറ്റി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട സർ സയ്യിദ് കോളേജ് പൂർവ വിദ്യാർത്ഥിയും സ്കോസ ഖത്തർ മെമ്പറും കൂടിയായ ജാഫർ തയ്യിലിനെ വേദിയിൽ അനുമോദിച്ചു, സ്കോസ ഖത്തർ ജനറൽ സെക്രട്ടറി ഷൈഫൽ സീന്റകത്തിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ ട്രഷർ സഹദ് കാർത്തികപള്ളി നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img