NEWS
സർ സയ്യിദ് കോളേജ് അലുമ്നി സംഗമം നാളെ
29/10/2026 09:16 AM IST
nila

ദോഹ: ഖത്തറിൽ താമസിക്കുന്ന തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തർ ചാപ്റ്ററിൻ്റെ
റീ കണക്ട് 2k26 നാളെ ( വെള്ളി) ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 മണിവരെ
ഉം സലാൽ ഫാമിലി ഫാം ഹൗസിൽ വെച്ച് നടക്കും.1967 നും 2025 നും ഇടയിൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവരുടെ വിവിധങ്ങളായ പരിപാടികൾ അവിടെ വെച്ച് നടക്കുമെന്നും
പരിപാടിയിലേക്ക് ഖത്തറിൽ ഉള്ള മുഴുവൻ സർ സയ്യിദ് കോളേജ് പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു..
കൂടുതൽ വിവരങ്ങൾക്ക്,
55841398, 77805989, 7755 4496, എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നത് ആണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










