05:14pm 11 November 2026
NEWS
കേരളത്തിൽ അടുത്തമാസം മുതൽ ‘എസ്.ഐ.ആർ’ പ്രക്രിയ ആരംഭിക്കും
25/10/2025  07:24 AM IST
nila
കേരളത്തിൽ അടുത്തമാസം മുതൽ ‘എസ്.ഐ.ആർ’ പ്രക്രിയ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ (Special Intensive Revision - SIR) അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്. കേരളത്തിലെ  വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബറിൽ ആരംഭിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുപ്പ് നടത്തുന്നത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടമായി ഈ പദ്ധതി നടപ്പാക്കുക.

“സംസ്ഥാനത്ത് വോട്ടർ പട്ടിക പൂർണമായും പുതുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. കമ്മീഷൻ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനതല പ്രവർത്തനങ്ങൾ ആരംഭിക്കും,” എന്നാണ് കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വ്യക്തമാക്കിയത്. 

തിരഞ്ഞെടുപ്പ് പട്ടികകളിലെ കൃത്യത ഉറപ്പാക്കുന്നതിനായി നടത്തുന്ന പ്രത്യേക റിവിഷൻ പ്രക്രിയയാണ് എസ്.ഐ.ആർ. ഇതിലൂടെ ഇരട്ടപ്പേരുകൾ, മരണപ്പെട്ടവരുടെ പേരുകൾ തുടങ്ങിയ പിഴവുകൾ ഒഴിവാക്കി പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുകയും പഴയ പട്ടിക പരിഷ്‌കരിക്കുകയും ചെയ്യും. നവംബർ മുതൽ ഫെബ്രുവരി വരെ നീളുന്ന സമയപരിധിയിലാണ് പുതിയ പട്ടികകളുടെ തയാറെടുപ്പ് പൂർത്തിയാകുമെന്ന് പ്രതീക്ഷ.

ഞ്ഞെടുപ്പ് കമ്മീഷൻ നടപടികളിൽ നിന്ന് പിന്മാറാനുള്ള സൂചനയില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img