08:20pm 19 October 2026
NEWS
സർ ജോർജ് വില്യംസ് ജന്മദിനാഘോഷം
12/10/2026  09:07 PM IST
nila
 സർ ജോർജ് വില്യംസ് ജന്മദിനാഘോഷം

ചെങ്ങന്നൂർ: ചുറ്റുപാടുകളെ ഇരുട്ടാക്കുന്ന അനേകം സംഭവങ്ങളുടെ നടുവിൽ വെളിച്ചത്തിന്റെ സാന്ത്വന സ്പർശം നൽകാൻ വില്യംസിന്റെ സർ ജോർജ് വില്യംസിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുവാൻ വൈ എം സി അംഗങ്ങൾക്ക് കഴിയണമെന്ന്  വൈ എം സി ഏ മുൻ റീജിയണൽ ചെയർമാൻ അഡ്വക്കേറ്റ് വിസി സാബു പറഞ്ഞു.
 വൈഎംസിഎ സ്ഥാപകൻ സർ ജോർജ് വില്യംസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് 
 ചെങ്ങന്നൂർ സബ്റീജിയൻ നടത്തിയ സർ ജോർജ് വില്യംസ് ജന്മദിനാഘോഷം ഉദ്ഘാടനം കുട്ടൻപേരൂർ വൈഎംസിഎയിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം. സബ്റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫാ. ഡാനിയേൽ പുല്ലേലിൽ, മുൻ ദേശീയ നിർവാഹക സമിതി അംഗം തോമസ് ചാക്കോ, കുട്ടൻപേരൂർ വൈഎംസിഎ പ്രസിഡണ്ട് മാത്യു ജി മനോജ്,സബ്റീജിയൻ ജനറൽ കൺവീനർ റെജി സാമുവൽ, സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർമാരായ ബിനോയ് പി ജോർജ് സതീഷ് മാണിക്കശ്ശേരി എം വൈ ഗീവർഗീസ്, വൈസ് ചെയർമാൻ ലാബി ഫിലിപ്പ് പീടികത്തറയിൽ, ബി സോമൻ, ഷെറിൻ സൈമൺ എന്നിവർ പ്രസംഗിച്ചു.
 പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പിന്നിട്ട കുടശ്ശനാട്  വൈഎംസിഎയുടെ സ്ഥാപക പ്രസിഡന്റ് ഫാ.ഡാനിയേൽ പുല്ലേലിനെ
 വൈഎംസിഎ സബ്റീജിയൻ ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img