എസ്.ഐ.പി. ദേശീയ ബാല ഗണിത പ്രതിഭോത്സവം വിസ്മയമായി.

അങ്കമാലി: കുട്ടികളുടെ വേഗതയും ഏകാഗ്രതയും ഗണിതശേഷിയും അടങ്ങിയ അസാധാരണ കഴിവുകളും ബൗദ്ധിക മികവും അവതരിപ്പിച്ച 23 മത് എസ്.ഐ.പി ദേശീയ ബാല ഗണിത പ്രതിഭോത്സവം അങ്കമാലി അഡ് ല സ് കൺവെൻഷൻ സെൻററിൽ അരങ്ങേറി.
രാജ്യത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുമായെത്തിയ 5000 ൽപരം സ്കൂൾ വിദ്യാർഥികൾ അബാക്കസ് പ്രോഗ്രാമിലൂടെ വികസിപ്പിച്ചെടുക്കുന്ന അച്ചടക്കം, പരിശീലനം, പഠനനൈപുണ്യങ്ങൾ എന്നിവയുടെ പ്രതിഫലനം കാണികൾക്ക് വിസ്മയമായി. എസ്. ശ്രീജിത്ത്, ഐ.പി.എസ്., മുൻ പോലീസ് ഡയറക്ടർ ജനറൽ ഋഷി രാജ് സിംഗ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു.വേഗത്തിലും കൃത്യതയിലും ഗണിതപ്രശ്നങ്ങൾ പരിഹരിക്കാനുള്ള കുട്ടികളുടെ കഴിവ്, ഓർമശക്തി, ഏകാഗ്രത, നിരീക്ഷണശേഷി, യുക്തിചിന്ത, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനും ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് എസ്. ശ്രീജിത്തും ഋഷി രാജ് സിംഗും അഭിപ്രായപ്പെട്ടു.
മുൻ വർഷങ്ങളിൽ സംഘടിപ്പിച്ചതിൽ നാല് ദേശീയ ബാല ഗണിത പ്രതിഭോത്സവങ്ങൾ ലിംക ബുക്ക് ഓഫ് റെക്കോർഡ് സിൽ ഇടം പിടിച്ചിട്ടുണ്ടെന്നും അബാക്കസ്, മെൻറൽ അരിത് മാറ്റിക് (മനക്കണക്ക്), വിഷ്വൽ അരിത് മാറ്റിക് തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ വിലയിരുത്തുകയും മികവ് പ്രകടിപ്പിക്കുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരം നൽകുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്നും എസ് ഐ പി അക്കാദമി മാനേജിംഗ് ഡയറക്ടർ ദിനേശ് ആൽബർട്ട് അറിയിച്ചു.ഡയറക്ടർമാരായ സരള കുലശേഖരൻ,സിബി ശേഖർ എന്നിവർ പ്രസംഗിച്ചു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ അബാക്കസ് പഠനകേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാദേശിക, സംസ്ഥാനതല മത്സരങ്ങളിൽ യോഗ്യത നേടിയാണ് ദേശീയതലത്തിൽ മാറ്റുരയ്ക്കാനെത്തിയത്. കൂട്ടൽ, കുറയ്ക്കൽ, ഗുണനം, ഹരണം, അബാക്കസ് കണക്കുകൂട്ടൽ, ദൃശ്യഗണിതം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി സമയബന്ധിതമായ മത്സരങ്ങളാണ് നടന്നത്. ചില വിഭാഗങ്ങളിൽ 11 മിനിറ്റിനുള്ളിൽ 300 വരെ ഗണിതപ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ഏറെ വെല്ലുവിളികൽ നിറഞ്ഞ മത്സര ഇനങ്ങളും ഉണ്ടായിരുന്നു.മേളയിലെ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
Photo Courtesy - Google









