
ദോഹ: ഖത്തറിന്റെ സമുദ്ര പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പന്ത്രണ്ടാമത് 'സിന്യാർ' (Senyar) മഹോത്സവം അടുത്ത വർഷത്തേക്ക് മാറ്റി വെച്ചതായി കത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. വെള്ളിയാഴ്ച തങ്ങളുടെ ഔദ്യോഗിക 'X' പ്ലാറ്റ്‌ഫോമിലൂടെയാണ് കത്താറ അധികൃതർ ഈ വിവരം പങ്കുവെച്ചത്.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും, പങ്കാളികളുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിനും വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്ന് പ്രസ്താവനയിൽ പറയുന്നു. പരമ്പരാഗത രീതിയിലുള്ള മുത്തുവാരിക്കലും മീൻപിടുത്തവും ഉൾപ്പെടുന്ന സിന്യാർ ഫെസ്റ്റിവൽ ഖത്തറിലെ ഏറ്റവും ജനപ്രിയമായ സാംസ്‌കാരിക പരിപാടികളിലൊന്നാണ്.
ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ട്, വരും വർഷം കൂടുതൽ മികവോടെ പരിപാടി സംഘടിപ്പിക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. പരിപാടിയുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കും.










