
കോട്ടയം: പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക കേരളശ്രീ, ഡോ. വൈക്കം വിജയലക്ഷ്‌മിക്ക്. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്‌മരണാർത്ഥം ബസേലിയസ് കോളജ് ഏർപ്പെടുത്തിയതാണ് പുര സ്കാരം, 25,000 രൂപയും പ്രശസ്‌തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
2026 ജനുവരി 5ന് കോളജ് മാർ ഡയനീഷ്യസ് ഹാളിൽ നടക്കുന്ന 62-ാമത് പേട്രൺ സെയിന്റ് സ് ഡേ ആഘോഷത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പുരസ്ക്കാരം സമ്മാനിക്കും. ചലച്ചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി രിക്കുന്നതും എം.ഒ.,സി. കോളജസ് മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തുന്നതുമായിരിക്കും.
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാം കാതോലിക്കയും ബസേലിയസ് കോളജിന്റെ നാമഹേതുകനുമാണ് പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവ. അദ്ദേഹത്തിന്റെ ജീവിതവും ദർശനവും യുവതലമുറയ്ക്ക് കൈമാറുകയെന്ന ഉദ്ദേശത്തോടെ ബസേലിയസ് കോളജ് ഏർപ്പെടുത്തുന്ന പുരസ്‌കാരമാണ് 'ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം'. സമൂഹത്തിൻ്റെ ഉന്നതി വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹ ത്തിന്റെ പ്രധാന ദൗത്യങ്ങളിലൊന്നായിരുന്നു അറിവ് പകർന്നു നൽകുന്നതിനുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്‌ഥാപിക്കുകയെന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോഗികകാലഘട്ടത്തിൽ ഒട്ടേറെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. 1964-ൽ കാലം ചെയ്‌ത അദ്ദേഹത്തി ൻ്റെ നാമം നിലനിർത്തുന്നതിനുവേണ്ടി അതേ വർഷമാണ് ബസേലിയസ് കോളജ് ആരംഭിച്ചതും.
പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് ചലച്ചിത്ര പിന്നണിഗായിക വൈക്കം വിജയലക്ഷ്‌മിയാണ്. തൻ്റെ പരിമിതികളെ സംഗീതത്തിലൂടെ മറികടന്ന്, എല്ലാവ ർക്കും പ്രചോദനമാകുന്നതാണ് വൈക്കം വിജയലക്ഷ്മിയുടെ ജീവിതം, സംഗീതം കൊണ്ട് ഉൾവെളിച്ചം നിറയ്ക്കുന്ന ഗായിക മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണെന്നും ഏറെ സ ന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് വിജയലക്ഷ്മിയെ ഈ പുരസ്കാരത്തിന് തി പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു. തിരഞ്ഞെടുത്തതെന്നും കോളജ് പ്രിൻസിപ്പൽ പ്രൊ. ബിജു തോമസ് അറിയിച്ചു.
ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ (പ്രിൻസിപ്പൽ സെക്രട്ടറി, പരിശുദ്ധ കാതോലിക്കാ ബാവാ), കോളജ് ലോക്കൽ മാനേജ്‌മെൻ്റ് അംഗം പ്രൊഫ ചെറിയാൻ തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജ്യോതിമോൾ പി., ബർസാർ ഡോ. ആനി ചെറിയാൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ജിനു മാത്യു, അവാർഡ് കമ്മറ്റി കൺവീനർ ജിതിൻ ജോൺ, പബ്ലിസിറ്റി കൺവീനർ ഫാ. ജിബി കെ. പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google










