
തമിഴ് സിനിമാലോകത്ത് നടൻ വിജയുടെയും ഭാര്യ സംഗീത സ്വർണലിംഗത്തിന്റെയും വിവാഹമോചന വാർത്ത പുറത്ത് വന്നതോടെ നടി തൃഷയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ശക്തമായി. ഏറെ നാളായി വിജയുമായി തൃഷയ്ക്ക് അടുപ്പമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചതോടെ ആ വിവാദങ്ങൾ വീണ്ടും ചർച്ചയായി. സംഗീത ഡിവോഴ്സുമായി മുന്നോട്ട് പോകാൻ കാരണം തൃഷയുമായി വിജയ് നിരന്തരം ബന്ധം പുലർത്തുന്നതിനാലാണെന്ന് ഗായിക സുചിത്ര രാമദുരൈ ആരോപിക്കുന്നു. തൃഷ ഒരു ബൈസെക്ഷ്വൽ ആണെന്നും സുചിത്ര പറയുന്നു.
തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതും, ഒരു വിവാഹനിശ്ചയം നടന്നിട്ടും പിന്നീട് അത് ഉപേക്ഷിച്ചതും ഇത്തരം ആരോപണങ്ങൾക്ക് ശക്തി പകരുകയായിരുന്നു. വ്യവസായി വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്ന് വരുൺ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാഹം വേണ്ടെന്നു വച്ചതെന്ന് തൃഷ പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതിനു ശേഷമാണ് വിജയുമായി തൃഷ ഒരുമിച്ച് വിദേശയാത്രകൾ നടത്തിയെന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ഈ വിഷയങ്ങളിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സംഗീതയുടെ വിവാഹമോചന ഹർജി പുറത്തുവന്നതിനു പിന്നാലെ തൃഷ ഇൻസ്റ്റഗ്രാമിൽ വിജയിനെ അൺഫോളോ ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ വിജയുമായി എടുത്ത ചില ചിത്രങ്ങളും ഓർമ്മകളും അവർ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. ലിഫ്റ്റിൽ എടുത്ത സെൽഫി, ‘ലിയോ’ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ, വിജയിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ എന്നിവ ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ നിലനിൽക്കുന്നു.
ഇതിനിടെ ഗായിക സുചിത്ര നടത്തിയ പുതിയ ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. വർഷങ്ങൾക്ക് മുമ്പ് ‘സുചി ലീക്സ്’ വിവാദത്തിലൂടെ തമിഴ് സിനിമാലോകത്തെ നിരവധി സ്വകാര്യ വിഷയങ്ങൾ പുറത്തുവിട്ട വ്യക്തിയാണ് സുചിത്ര. ഇപ്പോൾ വിജയ്–സംഗീത വിവാഹമോചന വിവാദം ചർച്ചയാകുമ്പോൾ തൃഷയെ കുറിച്ചുള്ള ചില ഗുരുതര ആരോപണങ്ങളുമായി അവർ രംഗത്തെത്തിയിരിക്കുകയാണ്.
ഐബിഎൻ തമിഴ് എന്ന സോഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്രയുടെ പരാമർശങ്ങൾ. ‘തൃഷ ഒരു ബൈസെക്ഷ്വൽ ആണ്. ആണിനോടും പെണ്ണിനോടും അവൾക്ക് താല്പര്യമുണ്ട്. അതിൽ പെണ്ണുങ്ങളോടാണ് ഒരുപടി മുകളിൽ താല്പര്യം. തൃഷയുടെ കരവലയത്തിലാണ് വിജയ് ഉള്ളത്. പാവ പോലെയാണ്. ഇരിക്കാൻ പറഞ്ഞാൽ വിജയ് ഇരിക്കും നിക്കാൻ പറഞ്ഞാൽ നിൽക്കും’.– സുചിത്ര പറയുന്നതിങ്ങനെ. ഒരു പ്രമുഖ നടിയുമായി തൃഷ ബന്ധം പുലർത്തുന്നുണ്ട് എന്നും സുചിത്ര ആരോപിക്കുന്നു. നടിയെ ഇങ്ങനെയൊരു ബന്ധത്തിൽ തൃഷ ട്രാപ് ചെയ്യുകയായിരുന്നു. ഒരിക്കൽ തായ്‌ലൻഡിൽ കൊണ്ടുപോയി, സോൾസിസ്റ്റേഴ്സ് എന്ന പേരിൽ സ്ത്രീകൾ തമ്മിൽ വിവാഹം പോലുള്ള ചടങ്ങ് തൃഷ നടത്തിയതായും അവർ ആരോപിക്കുന്നു. ഇവർ പരാമർശിക്കുന്ന നടിയുടെ പിറന്നാൾ ആഘോഷപരിപാടികളിൽ സജീവമായി പങ്കെടുത്ത നടിയാണ് തൃഷ. ഇപ്പോൾ സോൾമേറ്റ്സ് എന്ന നിലയിൽ തൃഷ വിളിക്കുന്നവർ ഒരുപക്ഷേ മറ്റൊരു കാലത്ത് മറ്റാരെങ്കിലും ആയേക്കാം എന്നും സുചിത്ര
വിജയ് മറ്റൊരു നടിയുമായി വിവാഹേതര ബന്ധത്തിലാണെന്ന് 2021 ഏപ്രിലിൽ താൻ കണ്ടെത്തിയെന്നും അതു കടുത്ത വൈകാരിക പ്രശ്നവും മാനസിക സംഘർഷവും ഉണ്ടാക്കിയെന്നുമാണ് ഹർജിയിൽ സംഗീത പറയുന്നത്. ചതിച്ചുവെന്ന തോന്നലിൽ വിവാഹജീവിതത്തിലുള്ള വിശ്വാസം നശിച്ചുവെന്നും ഹർജിയിലുണ്ട്. തുടക്കത്തിൽ വിവാഹേതര ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് തനിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ അതു പാലിക്കപ്പെട്ടില്ലെന്നും ദീർഘകാലം മാനസിക പീഡനത്തിന് ഇരയായെന്നും സംഗീത പറയുന്നു.











