06:55pm 05 September 2026
NEWS
സിന്ധുവിൻ്റെ തിരോധാന കേസും പുനരന്വോഷണത്തിലേക്ക്
07/08/2025  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിന്ധുവിൻ്റെ തിരോധാന കേസും പുനരന്വോഷണത്തിലേക്ക്

ആലപ്പുഴ : കോട്ടയം അതിരമ്പുഴ സ്വദേശിനിയയായ ജെയ്നമ്മയുടെ തിരോധാന കേസ്സിൽഅന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ,ചേർത്തല സ്വദേശിനിയായ  സിന്ധുവിൻ്റെ തിരോധാനവും  പുനരന്വോഷണത്തിലേക്ക് ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വള്ളാകുന്നത്ത് വെളി സിന്ധു (43) വിനെ കാണാതായ കേസാണ് വീണ്ടും അന്വോഷിക്കുന്നത്ജെയ്നമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലയ സെബാസ്റ്റ്യന് ചേർത്തലയിൽ നിന്ന് കാണാതായ മറ്റ് രണ്ട് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് അന്വോഷണ സംഘം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ സിന്ധുവിൻ്റെ തിരോധാനവും അന്വോഷണത്തിൻ്റെ ഭാഗമാകുന്നത് .2020 ഒക്ടോബർ 19-ന് കാണാതായ തിരുവിഴയിൽ നിന്ന് കാണാതായ സിന്ധുവിൻ്റെ അർത്തുങ്കൽ പൊലീസ് നാലു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ പശ്ചാതലത്തിലാണ്ഈ കേസ് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ്റെ നിർദ്ദേശത്തെ തുടർന്നാണ് വീണ്ടും പുനപരിശോധിക്കുന്നത് മകളുടെ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധു ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞുപോയത് .പിന്നീട് തിരികെയെത്താത്തതിനെ തുടർന്ന് മകൾ അർത്തുങ്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു അന്വോഷണത്തിൽ സിന്ധു ക്ഷേത്രത്തിൽ എത്തി വഴിപാടുകൾ നടത്തിയതായി കണ്ടെത്തി. പിന്നിട് എവിടേക്ക് പോയെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.