
ദോഹ: വാണിജ്യ തർക്കങ്ങൾ കോടതിക്ക് പുറത്ത് വേഗത്തിലും സുതാര്യമായും പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായക്വിക്ക (QICCA) പരിഷ്കരിച്ച നിയമങ്ങൾ നാളെ(ഫെബ്രുവരി 1ഞായറാഴ്ച ) മുതൽ നടപ്പിലാക്കും.
ഖത്തർ ഇന്റർനാഷണൽ സെന്റർ ഫോർ കൺസീലിയേഷൻ ആൻഡ് ആർബിട്രേഷൻ (QICCA) പുറപ്പെടുവിച്ച പരിഷ്കരിച്ച തർക്ക പരിഹാര (Conciliation) നിയമങ്ങൾ
രാജ്യാന്തര തലത്തിലെ ഏറ്റവും മികച്ച മാതൃകകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ്തയ്യാറാക്കിയിരിക്കുന്നതെന്ന് സെന്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വൈസ് ചെയർമാൻ ഷെയ്ഖ് ഡോ. താനി ബിൻ അലി അൽ താനി പറഞ്ഞു. ബിസിനസ് മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തർക്ക പരിഹാര പ്രക്രിയകൾ ലളിതമാക്കാനും സമയം ലാഭിക്കാനും പുതിയ പരിഷ്കാരങ്ങൾ സഹായിക്കും.
തർക്ക പരിഹാരത്തിനുള്ള നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി.
അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ വേഗത,
ബിസിനസ് ബന്ധങ്ങൾ തകരാതെ തന്നെ ന്യായമായ പരിഹാരത്തിലെത്താൻ സഹായിക്കുന്ന ഫ്ലെക്സിബിൾ ആയ രീതികൾഎന്നിവയാണ് പ്രധാന സവിശേഷതj കൾ.
ഖത്തർ ചേംബറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സെന്റർ പ്രാദേശിക-അന്തർദേശീയ ബിസിനസ് സമൂഹത്തിന് കൂടുതൽ വിശ്വസനീയമായ സേവനം നൽകാൻ ലക്ഷ്യമിടുന്നതായി സെക്രട്ടറി ജനറൽ ഇബ്രാഹിം മുഹമ്മദ് ഷാബിക് വ്യക്തമാക്കി.











