11:23am 11 November 2026
NEWS
സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക് ജംഷഡ്പൂരില്‍ ഉദ്ഘാടനം (സെപ്തംബര്‍ 27 )
25/09/2025  05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സില്‍വര്‍ സ്റ്റോം സ്‌നോ പാര്‍ക്ക്  ജംഷഡ്പൂരില്‍  ഉദ്ഘാടനം  (സെപ്തംബര്‍ 27 )

കൊച്ചി:  രജത ജൂബിലി വര്‍ഷത്തില്‍ വികസന പദ്ധതിയുമായി സില്‍വര്‍ സ്‌റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട്. കേരളത്തിന് പുറത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ആദ്യ സ്‌നോ സ്‌റ്റോം പാര്‍ക്ക് (27.09.2025, ശനി) ജംഷെഡ്പൂരിലെ പി ആന്റ് എം ഹൈടെക് സിറ്റി സെന്ററില്‍ തുറക്കും.രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ഹൈടെക് കെമിക്കല്‍സ് എം.ഡി ആര്‍.കെ അഗര്‍വാള്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സില്‍വര്‍ സ്‌റ്റോം പാര്‍ക്ക് ആന്റ് റിസോര്‍ട്ട് ഡയറക്ടര്‍ ആര്‍. ശങ്കര കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇന്‍വിക്റ്റാ കാപ്‌സെര്‍വ് എം.ഡി ഹേമന്ത് ഗഡോഡിയ,  ക്യാപിറ്റര്‍ വെന്‍ച്വര്‍ എം.ഡി രാഹുല്‍ മഹിപാല്‍, സില്‍വര്‍ സ്‌റ്റോം പാര്‍ക്ക്‌സ് ആന്റ് റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ എ. ഐ ഷാലിമാര്‍, ചെയര്‍മാന്‍ പി.കെ അബ്ദുള്‍ ജലീല്‍, ഡയറക്ടര്‍ കെ. അരവിന്ദാക്ഷന്‍, സി.എഫ്.ഒ കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പിലാക്കുന്ന വികസന പദ്ധതിയിലെ കേരളത്തിന് പുറത്തെ ആദ്യ സംരംഭമാണ് ജംഷഡ് പൂരില്‍ ആരംഭിക്കുന്ന സ്‌നോ പാര്‍ക്ക് എന്ന് മാനേജിംഗ് ഡയറക്ടര്‍ എ.ഐ ഷാലിമാര്‍ പറഞ്ഞു.ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വൈകാതെ സ്‌നോ പാര്‍ക്കുകള്‍ ആരംഭിക്കും. മഞ്ഞില്‍ പൊതിഞ്ഞ മറക്കാനാവാത്ത നിരവധി വിനോദങ്ങളാണ് പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നതെന്നും എ.ഐ ഷാലിമാര്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img