06:46am 12 November 2026
NEWS
യുവജനതൊഴിലവസരങ്ങൾക്ക് ഖത്തറിന്റെ ഗ്ലോബൽ മാതൃകയാണ് 'സിലേറ്റ്ക്' : ശൈഖ മൊസ
26/11/2025  11:14 AM IST
nila
യുവജനതൊഴിലവസരങ്ങൾക്ക് ഖത്തറിന്റെ ഗ്ലോബൽ മാതൃകയാണ് സിലേറ്റ്ക് : ശൈഖ മൊസ

ദോഹ:   2019-ൽ ആരംഭിച്ച ഖത്തർ ഫൗണ്ടേഷന്റെ സിലേറ്റ്ക് പദ്ധതി അഞ്ചു മില്യൺ യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ നൽകിയെന്ന്ശൈഖ മൊസ.WISE 2025 ഉച്ചകോടിയിലെ സെഷനിൽ സംസാരിക്കുകയായിരുന്നുഎജ്യുക്കേഷൻ അബൗവ് ഓൾ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഹൈ ഹൈനസ് ശൈഖ മൊസ ബിന്ത് നാസർ

“സമൂഹങ്ങളുടെ പ്രതിരോധ ശേഷിയും പങ്കാളികളുടെ സ്ഥിരതയുള്ള പ്രവർത്തനവുമാണ് ഈ നേട്ടത്തിന് പിന്നിലെ ശക്തി,”  ശൈഖ മൊസ പ്രസ്താവിച്ചു. അറബ് ലോകത്ത് യുവാക്കൾക്കായി വ്യാപകമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടത് എത്ര അത്യാവശ്യമാണെന്ന തിരിച്ചറിവാണ് 2008-ൽ സിലേറ്റ്ക് സ്ഥാപിക്കപ്പെടാൻ കാരണമെന്നും അവർ ഓർമ്മപ്പെടുത്തി.
15 മുതൽ 29 വയസ്സ് വരെയുള്ള യുവാക്കൾ അറബ് ജനസംഖ്യയുടെ മൂന്നിലൊന്ന് ആണെങ്കിലും, പലപ്പോഴും അവരെ "സാമ്പത്തിക ഭാരമായി" കാണുന്നുവെന്ന് ശൈഖ മൊസ ചൂണ്ടിക്കാട്ടി. ഈ തെറ്റായ നിരീക്ഷണങ്ങൾക്ക് മറുപടിയായി സിലേറ്റ്ക് യുവജീവിതങ്ങളെ മാറ്റിമറിക്കുന്ന ഒരു പ്രവർത്തനമായി വളർന്നുവെന്നും അവർപറഞ്ഞു.
സ്ഥിരതയില്ലാത്ത സാഹചര്യങ്ങളിലുള്ള രാജ്യങ്ങളിൽ NGO പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ വലിയ വെല്ലുവിളികൾ നേരിട്ടതായും അവർ പരാമർശിച്ചു.
  തൊഴിലില്ലായ്മ കുറയ്ക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img