NEWS
വൻ അട്ടിമറി? ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ
04/05/2026 09:38 AM IST
nila

കണ്ണൂർ: വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിലെ ട്രെൻഡുകൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിയുടെ സ്വന്തം തട്ടകമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. അതേസമയം, 14 മന്ത്രിമാർ പിന്നിലാണ്. യുഡിഎഫ് നൂറോളം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
പാലായിൽ ജോസ് കെ. മാണിയും കളമശ്ശേരിയിൽ പി. രാജീവും പിന്നിലായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പിന്നിലായെന്ന വാർത്ത പുറത്തുവരുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിന് ഇത് കനത്ത തിരിച്ചടിയാണ്. എക്സിറ്റ് പോളുകൾ പലതും യുഡിഎഫ് വിജയം പ്രവചിച്ചെങ്കിലും മുഖ്യമന്ത്രി പോലും പിന്നിലാകുന്നത് അപ്രതീക്ഷിതമാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










