NEWS
ഡൽഹിയിൽ അക്ബർ റോഡിലെ സൂചന ബോർഡുകൾ നശിപ്പിച്ച ശേഷം ഛത്രപതി ശിവജിയുടെ ചിത്രം ഒട്ടിച്ചു
22/02/2025 02:07 PM IST
nila

ഡൽഹിയിൽ മുഗൾ ചക്രവർത്തിമാരുടെ പേരിലുള്ള പാതകളിലെ സൂചന ബോർഡുകൾ നശിപ്പിച്ച നിലയിൽ. വെള്ളിയാഴ്ച രാത്രിയാണ് ഹുമയൂൺ റോഡിലെയും അക്ബർ റോഡിലെയും സൂചന ബോർഡുകൾ നശിപ്പിച്ചത്. ഇതിന് പിന്നാലെ ബോർഡിൽ ഛത്രപതി ശിവജിയുടെ ചിത്രം പതിക്കുകയും ചെയ്തു.
ഹുമയൂൺ റോഡിലെ സൂചന ബോർഡിൽ കറുത്ത പെയിൻറ് അടിച്ചാണ് യുവാക്കൾ അതിക്രമം കാട്ടിയത്. ഒരു കൂട്ടം യുവാക്കൾ സൂചനാബോർഡുകൾ നശിപ്പിക്കുകയും കറുത്ത പെയിന്റ് തളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ട്.
യുവാക്കളുടെ അതിത്രമം സംബന്ധിച്ച് വിവരം ലഭിച്ചയുടനെ നടപടി സ്വീകരിച്ചു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











