01:31pm 12 November 2026
NEWS
റോഡുകളുടെ അറ്റകുറ്റപണികൾക്കായി ഒപ്പുശേഖരണം നടത്തി.
01/01/2026  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റോഡുകളുടെ അറ്റകുറ്റപണികൾക്കായി ഒപ്പുശേഖരണം നടത്തി.
HIGHLIGHTS

തകർന്നു കിടക്കുന്ന ചക്കാലമുട്ട് - കണിയമ്പുഴ, എരുർ ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി 47-ാം ഡിവിഷൻ കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ബിജെപി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ- തകർന്നു കിടക്കുന്ന  ചക്കാലമുട്ട്- കണിയമ്പുഴ, ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പൽ ചെയർമാന് നൽകുന്ന ഭീമ ഹർജിക്കായി ബിജെപി 47-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പുശേഖരണം നടത്തി.ഹരിപൈ ജംഗ്ഷനിൽ നടന്ന പരിപാടി 
ബിജെപി സിറ്റി ജില്ലാ ജന. സെക്രട്ടറി  ശ്രീക്കുട്ടൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന.സെക്രട്ടറി ചന്ദ്രൻ, ഏരിയ പ്രസിഡണ്ട് പി.കെ. പീതാംബരൻ, ഏരിയ ജന. സെക്രട്ടറി, ഉണ്ണികൃഷ്ണൻ, കൗൺസിലർ അഞ്ജു ഉമേഷ്, നേതാക്കളായ സി.എ. സജീവൻ, പി.എൻ. അരവിന്ദൻ, കെ.എസ്. സുബീഷ്, നാരായണൻ, മണി ചിറ്റടി, അജയൻ, രതി രാജു, അശ്വതി രവി മേനോൻ  എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img