
തകർന്നു കിടക്കുന്ന ചക്കാലമുട്ട് - കണിയമ്പുഴ, എരുർ ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി 47-ാം ഡിവിഷൻ കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം ബിജെപി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
തൃപ്പൂണിത്തുറ- തകർന്നു കിടക്കുന്ന ചക്കാലമുട്ട്- കണിയമ്പുഴ, ഭവൻസ് - കുന്നറ റോഡുകൾ അടിയന്തിരമായി അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുനിസിപ്പൽ ചെയർമാന് നൽകുന്ന ഭീമ ഹർജിക്കായി ബിജെപി 47-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പുശേഖരണം നടത്തി.ഹരിപൈ ജംഗ്ഷനിൽ നടന്ന പരിപാടി
ബിജെപി സിറ്റി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന.സെക്രട്ടറി ചന്ദ്രൻ, ഏരിയ പ്രസിഡണ്ട് പി.കെ. പീതാംബരൻ, ഏരിയ ജന. സെക്രട്ടറി, ഉണ്ണികൃഷ്ണൻ, കൗൺസിലർ അഞ്ജു ഉമേഷ്, നേതാക്കളായ സി.എ. സജീവൻ, പി.എൻ. അരവിന്ദൻ, കെ.എസ്. സുബീഷ്, നാരായണൻ, മണി ചിറ്റടി, അജയൻ, രതി രാജു, അശ്വതി രവി മേനോൻ എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google







