
പുലിയൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബി ജെ പി പുലിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒപ്പു
ശേഖരണവും നിവേദനവും നടത്തി.
തോടുകളും ജലാശയങ്ങളും ഒക്കെ വറ്റിവരണ്ട് കിണറുകളിൽ പോലും വെള്ളമില്ലാതാവുന്നു. കുറെയൊക്കെ വെള്ളമുള്ള വീടുകളിലെ കിണറുകളിൽ നിന്ന് കലങ്ങിയ വെള്ളമാണ് കിട്ടുന്നത്. ജനങ്ങൾ കാശുകൊടുത്ത് കുടിവെള്ളം വാങ്ങിക്കേണ്ട ഗതികേടിലും
കൃഷിക്കാരും വെള്ളമില്ലാതെ ദുരിതത്തിലാണ് ഇതിന് പരിഹാരമായി കനാലുകൾ വഴി വെള്ളം തുറന്നു വിടുകയോ,പഞ്ചായത്തിൽ നിന്നും ആവശ്യാനുസരണം ജലം എത്തിച്ചു കൊടുക്കുകയോ ചെയ്യുന്നില്ല.
ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണ്ടില്ല എന്ന് നടിക്കുന്ന ഭരണകർത്താക്കൾക്കെതിരെ പ്രതികരിച്ചുകൊണ്ട് ബിജെപി പുലിയൂർ പഞ്ചായത്ത് കമ്മറ്റി ഒപ്പുശേഖരണം നടത്തുകയും അത് പി ഐ പി
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് സമർപ്പിക്കുകയും ചെയ്തു. ഒബിസി മോർച്ച ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് രമേശ് പേരിശ്ശേരി,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ വിജയൻ,സെക്രട്ടറി ഗോപൻ സൂര്യ,മഹിളാമോർച്ച ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി പുഷ്പ ഹരിമോഹൻ,വാർഡ് മെമ്പർ ലേഖ അജിത്, വിജയൻപിള്ള, സന്തോഷ് എന്നിവർ നേതൃത്വം നൽകി.











