09:00am 27 October 2026
NEWS
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വന്ദേ ഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കും
27/10/2026  06:45 AM IST
nila
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; വന്ദേ ഭാരത് തൃശൂരിൽ യാത്ര അവസാനിപ്പിക്കും

തിരുവനന്തപുരം: കളമശേരിയിൽ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഇതിന്റെ ഭാഗമായി രണ്ട് വന്ദേ ഭാരത് എക്സ്പ്രസുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. വിവിധ ദീർഘദൂര ട്രെയിനുകൾ വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.

ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂർ–എറണാകുളം ജംക്‌ഷൻ റൂട്ടിൽ ഈ ട്രെയിനിന്റെ സർവീസ് ഉണ്ടായിരിക്കില്ല. എറണാകുളം ജംക്‌ഷനിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ് തൃശൂരിൽനിന്നായിരിക്കും സർവീസ് ആരംഭിക്കുക. എറണാകുളം ജംക്‌ഷൻ–തൃശൂർ ഭാഗത്തെ സർവീസും റദ്ദാക്കിയിട്ടുണ്ട്.

വൈകിയോടുന്ന ട്രെയിനുകൾ

എറണാകുളം ജംക്‌ഷനിൽനിന്ന് ഉച്ചയ്ക്ക് 1.25ന് പുറപ്പെടേണ്ട ഹസ്രത്ത് നിസാമുദ്ദീനിലേക്കുള്ള മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12617) ഒരു മണിക്കൂർ 30 മിനിറ്റ് വൈകി ഉച്ചയ്ക്ക് 2.55നാകും യാത്ര ആരംഭിക്കുക.

മറ്റ് ട്രെയിനുകളുടെ സമയക്രമത്തിൽ വരുത്തിയ മാറ്റങ്ങൾ:

മംഗളൂരു–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649): 1 മണിക്കൂർ 15 മിനിറ്റ് വൈകും.

ഷാലിമാർ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22642): 50 മിനിറ്റ് വൈകും.

ഗാന്ധിധാം–തിരുനെൽവേലി എക്സ്പ്രസ് (20924): 45 മിനിറ്റ് വൈകും.

ഡിബ്രൂഗഡ്–കന്യാകുമാരി വിവേക് എക്സ്പ്രസ് (22504): 25 മിനിറ്റ് വൈകും.

ലോകമാന്യ തിലക് ടെർമിനസ്–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് (12201): 25 മിനിറ്റ് വൈകും.

ഗുരുവായൂർ–എറണാകുളം പാസഞ്ചർ (56317): 15 മിനിറ്റ് വൈകും.

തിരുവനന്തപുരം–ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് (16346): 1 മണിക്കൂർ 20 മിനിറ്റ് വൈകും.

തിരുനെൽവേലി–ജാംനഗർ എക്സ്പ്രസ് (19577): 40 മിനിറ്റ് വൈകും.

യാത്രക്കാർ ട്രെയിനുകളുടെ പുതുക്കിയ സമയക്രമം പരിശോധിച്ചശേഷം യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img