
കൊച്ചി : കേന്ദ്ര മൽസ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആർ സിഫ്ട് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ഇന്ന് കുമ്പളം ഡോ. അംബേദ്കർ പഞ്ചായത്ത് ഹാളിൽ "കറുത്ത കക്കയുടെ സുസ്ഥിര പരിപാലനവുംമെച്ചപ്പെട്ട രീതികൾ വഴി ഉപജീവന സുരക്ഷയ്ക്കുള്ള വിനിയോഗങ്ങളും"എന്ന വിഷയത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് കുമ്പളം കായലിൽ കക്കവിത്തുകൾ നിക്ഷേപിക്കുകയും കക്കകൃഷി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് കക്ക വിളവെടുപ്പ് ഉപകരണങ്ങളും വിതരണം ചെയ്തു. പട്ടികജാതി ഉപപദ്ധതി പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്.
സിഫ്റ്റിലെ ഫിഷിങ് ടെക്നോളജി വിഭാഗം മേധാവി ഡോ. എം. പി. രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷത വഹിച്ചു. സിഫ്റ്റിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് & നോഡൽ ഓഫീസർ എസ്.സി.എസ്.പി. ഡോ. എ. സുരേഷ്, സീനിയർ സയന്റിസ്റ്റ്. ഡോ. കെ.എ. മാർട്ടിൻ സേവ്യർ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, വാർഡ് അംഗം പി.എ. മാലിക് , ബിസി പ്രദീപ്, എ.സി. ശിവദാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Photo caption : മത്സ്യത്തൊഴിലാളികൾക്ക് കക്കകൃഷി വിളവെടുപ്പ് ഉപകരണങ്ങൾ സിഫ്ട് വിതരണം ചെയ്യുന്നു











