
ദോഹ: ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സിദ്ര മെഡിസിന്റെ ആദ്യ Future Doctor Programme വിജയകരമായി പൂർത്തിയായി.
പരിശീലനം പൂർത്തിയാക്കിയ
24 ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബിരുദദാനം പ്രഖ്യാപിച്ചു. സിമുലേഷൻ സെന്ററിൽ നടന്ന അഞ്ചുദിവസത്തെ പ്രോഗ്രാം, യഥാർത്ഥ ക്ലിനിക്കൽ അന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്.വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് മാനിക്കിനുകളുമായുള്ള മൾട്ടി-സ്റ്റേഷൻ സിമുലേഷൻ പരിശീലനം, ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകൾ, ക്ലിനിക്കൽ ഒബ്സർവേഷൻ എന്നിവ ലഭിച്ചു. കൂടാതെ American Heart Association അംഗീകൃത Basic Life Support (BLS), CPR, ഫസ്റ്റ് എയിഡ്, എമർജൻസി റെസ്പോൺസ് എന്നിവയിൽ പരിശീലനവും നൽകി.
“യുവാക്കളെ ആരോഗ്യരംഗത്തിലേക്ക് പ്രചോദിപ്പിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിന്റെ പ്രധാന ഘടകമാണ് ഈ പ്രോഗ്രാമെന്ന് സിദ്ര മെഡിസിൻ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ഇബ്രാഹിം ജനാഹി പറഞ്ഞു.











