11:11am 13 November 2026
NEWS
സിദ്ര മെഡിസിൻ കുട്ടികളുടെആരോഗ്യ മികവിനായി ‘QAPEX 2025’ സമ്മേളനം സംഘടിപ്പിക്കുന്നു
03/11/2025  07:48 PM IST
nila
സിദ്ര മെഡിസിൻ കുട്ടികളുടെആരോഗ്യ മികവിനായി ‘QAPEX 2025’ സമ്മേളനം സംഘടിപ്പിക്കുന്നു

ദോഹ: ഖത്തർ ഫൗണ്ടേഷന്റെ അംഗമായ സിദ്ര മെഡിസിൻ നവംബർ 21–22 തീയതികളിൽ ‘ഖത്തർ അഡ്വാൻസ്മെന്റ്സ് ഇൻ പീഡിയാട്രിക് എക്സലൻസ് (QAPEX 2025)’ സമ്മേളനം സംഘടിപ്പിക്കുന്നു. 
ശിശുരോഗവിദഗ്ധർ,  ഗവേഷകർ എന്നിവർ പങ്കെടുക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം മേഖലയിലെ ബാലാരോഗ്യ പരിചരണത്തിന്റെ നിലവാരം ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്.
സമ്മേളനത്തിൽ അണുബാധാ രോഗങ്ങൾ, എൻഡോക്രിനോളജി, എമർജൻസി മെഡിസിൻ, നിയോണറ്റോളജി, ബാലമാനസികാരോഗ്യം തുടങ്ങിയ ഉപവിഭാഗങ്ങളിലെ പുതിയ പുരോഗതികളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, പാനൽ ചര്‍ച്ചകൾ, ശില്പശാലകൾ എന്നിവ നടക്കും.
 ഈ സമ്മേളനം ക്ലിനിക്കൽ നവീകരണത്തിലൂടെ, വിദ്യാഭ്യാസത്തിൻറെയും ഗവേഷണത്തിൻറെയും വഴിയിലൂടെ ബാലാരോഗ്യ മികവ് വളർത്താനുള്ള സിദ്രയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായി
സിദ്ര മെഡിസിൻ പീഡിയാട്രിക്‌സ് വിഭാഗം ചെയർമാൻ ഡോ. അഹ്മദ് അൽ ഹമ്മാദി പറഞ്ഞു.
പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധർ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ, ചികിത്സാരീതികളിലെ പുതുമകൾ, ക്ലിനിക്കൽ സാങ്കേതിക വിദ്യകൾ, വിദ്യാഭ്യാസ കേസുകൾ, രോഗനിർണയത്തിലെ പുതിയ മുന്നേറ്റങ്ങൾ എന്നിവയും സമ്മേളനത്തിൽ ഉൾപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img