12:19pm 13 November 2026
NEWS
ആരോഗ്യ-ആതുരസേവന രംഗത്ത് പുത്തൻ ചുവടുവെപ്പ്: സിദ്ര മെഡിസിനും സുലാൽ വെൽനസ് റിസോർട്ടും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
03/06/2026  04:49 PM IST
nila
ആരോഗ്യ-ആതുരസേവന രംഗത്ത് പുത്തൻ ചുവടുവെപ്പ്: സിദ്ര മെഡിസിനും സുലാൽ വെൽനസ് റിസോർട്ടും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

 


​ദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളായ സിദ്ര മെഡിസിനും (Sidra Medicine) സുലാൽ വെൽനസ് റിസോർട്ടും (Zulal Wellness Resort) സംയുക്തമായി സമഗ്ര ആരോഗ്യ-പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ആധുനിക ക്ലിനിക്കൽ ചികിത്സാരീതികളും പരമ്പരാഗത ആരോഗ്യ പരിപാലനവും സമന്വയിപ്പിച്ചുകൊണ്ടുള്ള പുതിയ പദ്ധതികൾക്കാണ് ഈ പങ്കാളിത്തത്തിലൂടെ തുടക്കമിടുന്നത്.
​ക്ലിനിക്കൽ മേൽനോട്ടത്തോടെയുള്ള വെൽനസ് പ്രോഗ്രാമുകൾ, മികച്ച ജീവിതശൈലി-പോഷകാഹാര പദ്ധതികൾ, രോഗനിർണ്ണയ-പ്രതിരോധ ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്ക് പുറമെ പ്രൊഫഷണൽ വിദ്യാഭ്യാസ-പരിശീലന പരിപാടികളും ഇരുസ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കും.
​ട്രഡീഷണൽ അറബിക് ആൻഡ് ഇസ്ലാമിക് മെഡിസിൻ (TAIM) രീതികൾ അവലംബിക്കുന്ന മേഖലയിലെ ആദ്യ വെൽനസ് റിസോർട്ടായ സുലാലിന്റെ പാരമ്പര്യവും, സിദ്ര മെഡിസിന്റെ അത്യാധുനിക മെഡിക്കൽ സേവനങ്ങളും സമന്വയിപ്പിച്ചു കൊണ്ട് വ്യക്തിഗത ചികിത്സകളും ജീവിതശൈലീ വികസന പരിപാടികളും ഈ കൂട്ടുകെട്ടിലൂടെ രൂപപ്പെടുത്തും.പദ്ധതിയുടെ ആദ്യഘട്ടം സിദ്ര മെഡിസിനിലെ വനിതാ വിഭാഗം (Women's Services) സേവനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായിട്ടായിരിക്കും നടപ്പിലാക്കുക.ക്ലിനിക്കൽ മികവിനെ വെൽനസ് ഇന്നൊവേഷനുമായി ബന്ധിപ്പിക്കുന്നതിൽ ഈ പങ്കാളിത്തം വലിയൊരു ചുവടുവെപ്പാണ്. സംയുക്തമായ പ്രവർത്തനത്തിലൂടെ രോഗികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സമഗ്രവും വ്യക്തിഗതവുമായ പരിചരണം ഉറപ്പാക്കാൻ സാധിക്കുമെന്ന് സിദ്ര മെഡിസിൻആക്ടിങ് സി.ഇ.ഒ മുഹമ്മദ് ഖാലിദ് അൽ മനപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img