03:01am 13 November 2026
NEWS
സിദ്ദീഖ് ശംസുദ്ദീൻ ഖത്തറിൽ അന്തരിച്ചു
11/03/2026  04:31 PM IST
nila
സിദ്ദീഖ് ശംസുദ്ദീൻ ഖത്തറിൽ അന്തരിച്ചു

 

ഖത്തർ പ്രവാസിയും പ്രവാസി വെൽഫെയർ ഗുരുവായൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും മുൻ തൃശൂർ ജില്ലാ കൗൺസിൽ അംഗവുമായിരുന്ന പെരുമ്പിലാവ് സ്വദേശി സിദ്ദീഖ് ശംസുദ്ദീൻ (66) 
ഖത്തറിൽ അന്തരിച്ചു.

ദീർഘകാലം ചാവക്കാട് ടൗണിൽ 'ജയ്ഹിന്ദ് ട്രാവൽസ്' എന്ന സ്ഥാപനം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഖബറടക്കം ഖത്തറിൽ തന്നെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നജ്മയാണ് ഭാര്യ. ഫഹീം, ഹസീം, അഫ്രീൻ, നൂറാസ് എന്നിവർ മക്കളും ഷഹീർ, ഖൈറുന്നീസ എന്നിവർ മരുമക്കളുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img