12:03am 12 November 2026
NEWS
സിദ്ധി ഹോംസിന്റെ 16-ാമത് പദ്ധതി സിദ്ധി ചന്ദ്രവിലാസം ഉദ്ഘാടനം ചെയ്തു
08/06/2026  08:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സിദ്ധി ഹോംസിന്റെ 16-ാമത് പദ്ധതി സിദ്ധി ചന്ദ്രവിലാസം ഉദ്ഘാടനം ചെയ്തു
HIGHLIGHTS

സിദ്ധി ഹോംസ് നിര്‍മാണം പൂര്‍ത്തീകരിച്ച 16-മത് പദ്ധതിയായ സിദ്ധി ചന്ദ്രവിലാസം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിനു സമീപം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. ഇടത്തു നിന്ന് സിദ്ധി ഹോംസ് ഡയറക്ടര്‍ ജ്യോതിലക്ഷ്മി, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പെഴ്സണ്‍ അഡ്വ. പി എല്‍ ബാബു, വൈസ് ചെയര്‍പെഴ്സണ്‍ രാധിക വര്‍മ, സിദ്ധി ഹോംസ് മാനേജിംഗ് ഡയറക്ടര്‍ ഷൈലന്‍ എന്നിവര്‍ സമീപം.

തൃപ്പൂണിത്തുറ: രാജനഗരിയുടെ ഹൃദയഭാഗത്ത് സിദ്ധി ഹോംസ് നിര്‍മിച്ച പ്രീമിയം റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ സിദ്ധി ചന്ദ്രവിലാസം തൃപ്പൂണിത്തുറ കളിക്കോട്ട പാലസിനു സമീപം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. സിദ്ധി ഹോംസ് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുന്ന 16-ാമത് പാര്‍പ്പിട പദ്ധതിയാണ് 2, 3, 4 ബിഎച്ച്കെ അപ്പാര്‍ട്ട്മന്റ് സമുച്ചയമായ സിദ്ധി ചന്ദ്രവിലാസം. ദി റിട്രീറ്റ് എന്നു പേരിട്ട സിദ്ധി ഹോംസ് ക്ലബ് ഹൌസ്, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. പി. എല്‍. ബാബു ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയുടെ പൈതൃക ഭംഗിയും ആധുനിക ജീവിതസൗകര്യങ്ങളും സമന്വയിപ്പിച്ചാണ് സിദ്ധി ചന്ദ്രവിലാസം ഒരുക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സിദ്ധി ഹോംസ് മാനേജിംഗ് ഡയറക്ടര്‍ ഷൈലന്‍ പറഞ്ഞു. തൃപ്പൂണിത്തുറ നഗരസഭ വൈസ് പേഴ്സണ്‍ രാധിക വര്‍മ, സിദ്ധി ഹോംസ് ഡയറക്ടര്‍ ജ്യോതിലക്ഷ്മി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പദ്ധതിയുടെ രൂപകല്‍പനയ്ക്കും നിര്‍മാണത്തിനും നേതൃത്വം നല്‍കിയ ആര്‍ക്കിടെക്റ്റുമാരെയും കോണ്‍ട്രാക്ടര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.

തൃപ്പൂണിത്തറ ഇരുമ്പനം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ 8 ലക്ഷ്വറി വില്ലകള്‍, ലേക്ഷോര്‍ ഹോസ്പിറ്റലിനു സമീപം 17 വില്ലകള്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷന് സമീപം പത്തു നിലയില്‍ 39 യൂണിറ്റുകളുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പദ്ധതി എന്നിവയാണ് നിലവില്‍ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികള്‍.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img