06:07am 10 November 2026
NEWS
ശ്യാമപ്രസാദ് മൂഖർജി സ്വതന്ത്രഭാരതത്തിലെ വ്യവസായിക വികസനത്തിന് അടിത്തറ പാകി -കെ.വി.എസ്. ഹരിദാസ്
23/06/2025  03:58 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ശ്യാമപ്രസാദ് മൂഖർജി സ്വതന്ത്രഭാരതത്തിലെ വ്യവസായിക വികസനത്തിന് അടിത്തറ പാകി -കെ.വി.എസ്. ഹരിദാസ്

കൊച്ചി -സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യമന്ത്രിസഭയിൽ വ്യവസായ മന്ത്രി എന്ന നിലയിൽ ഡോ. ശ്യാമപ്രസാദ് മുഖർജി നടപ്പിലാക്കിയ പദ്ധതികളാണ് രാജ്യത്ത് ഇന്നു കാണുന്ന വ്യവസായ വികസനത്തിന് അടിത്തറയായതെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു.

ബിജെപി ജില്ലാ ഓഫീസിൽ ഭാരതീയ ജന സംഘം സ്ഥാപകൻ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 72 മത് ബലിദാനാചാരണത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രാജ്യം,ഒരു പതാക, ഒരു ഭരണഘടന, ഒരു പ്രധാനമന്ത്രി എന്ന ശ്യാം ബാബുവിന്റെ സ്വപ്നം ജന്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന  370 വകുപ്പ് റദ്ദാക്കിയതിലൂടെ മോദി സർക്കാർ പൂർത്തീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച അനുസ്മരണ  പരിപാടിയിൽ ഇൻഡസ്ട്രിയൽ സെൽ സംസ്ഥാന കൺവീനർ എ.അനൂപ് .
 ബിജെപി
ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ,
ജില്ലാ ജന. സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത്,
ജില്ലാ സെക്രട്ടറി ഡോ. ജലജ ആചാര്യ ,
മണ്ഡലം ജന. സെക്രട്ടറി ശശികുമാര മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img