11:09pm 30 April 2026
NEWS
ശ്യാം മെറ്റാലിക്‌സിന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകാരം
17/02/2026  07:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശ്യാം മെറ്റാലിക്‌സിന് ഗ്രേറ്റ് പ്ലേസ് ടു വർക്ക് അംഗീകാരം

കൊൽക്കത്ത: പ്രമുഖ സംയോജിത ലോഹ ഉൽപ്പാദകരായ ശ്യാം മെറ്റാലിക്‌സ് ആൻഡ് എനർജി ലിമിറ്റഡിന് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' സർട്ടിഫിക്കേഷൻ ലഭിച്ചു. 2026 ഫെബ്രുവരി മുതൽ 2027 ഫെബ്രുവരി വരെയുള്ള കാലയളവിലേക്കാണ് ഈ ആദരവ്. ജീവനക്കാരുടെ ക്ഷേമം, സുതാര്യത, തൊഴിലിടങ്ങളിലെ സുരക്ഷ, പ്രൊഫഷണൽ വളർച്ച എന്നിവയ്ക്ക് കമ്പനി നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടത്തിന് പിന്നിൽ. തൊഴിൽ സംസ്‌കാരം സംബന്ധിച്ച്‌ ജീവനക്കാരുടെ പ്രതികരണങ്ങളുടെയും കമ്പനിയുടെ തൊഴിൽ നയങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ മൂല്യനിർണ്ണയത്തിനൊടുവിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്. 

ശ്യാം മെറ്റാലിക്‌സ് ഡയറക്ടർ ഷീതീജ് അഗർവാൾ പറഞ്ഞു, ''കമ്പനിയുടെ വിജയത്തിൻ്റെ നട്ടെല്ല് ജീവനക്കാരാണെന്നും അവരുടെ വളർച്ചയും സംതൃപ്‌തിയും ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വെല്ലുവിളികൾക്കിടയിലും ജീവനക്കാർക്ക് ബഹുമാനവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു സാഹചര്യം സൃഷ്‌ടിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നേതൃത്വത്തിലുള്ള വിശ്വാസ്യത, ടീമുകൾക്കിടയിലെ സൗഹൃദം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ ശ്യാം മെറ്റാലിക്‌സ് പുലർത്തുന്ന മികവ് ഈ സർട്ടിഫിക്കേഷനിലൂടെ വീണ്ടും അടിവരയിടുന്നു."

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img