11:05am 12 November 2026
NEWS
ഇന്ത്യൻ അംബാസിഡറുമായി ശൂറാ കൗൺസിൽ സ്പീക്കറുടെ കൂടിക്കാഴ്ച; സഹകരണ സാധ്യതകൾ അവലോകനം ചെയ്തു
21/12/2025  08:43 PM IST
nila
ഇന്ത്യൻ അംബാസിഡറുമായി ശൂറാ കൗൺസിൽ സ്പീക്കറുടെ കൂടിക്കാഴ്ച; സഹകരണ സാധ്യതകൾ അവലോകനം ചെയ്തു

ദോഹ: ഖത്തർ–ഇന്ത്യ സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഉന്നതതല കൂടിക്കാഴ്ച.ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ  ഹസൻ ബിൻ അബ്ദുള്ള അൽ ഗന്നിം, ഖത്തറിലെ ഇന്ത്യൻ  അംബാസിഡർ  വിപുലുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ–ഇന്ത്യബന്ധം, പാർലമെന്ററി സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഭാവി സഹകരണ സാധ്യതകളും യോഗത്തിൽ ചർച്ചയായി. പാർലമെന്ററി തലത്തിൽ ആശയവിനിമയവും സഹകരണവും വർധിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഇരുപക്ഷവും എടുത്തുപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img