01:41am 21 October 2026
NEWS
ശൂറ കൗൺസിൽ സ്ഥിരം സമിതികളെ പ്രഖ്യാപിച്ചു; രണ്ടാം സെഷൻ നടപടികൾ പൂർത്തിയായി
20/10/2026  11:41 AM IST
nila
ശൂറ കൗൺസിൽ സ്ഥിരം സമിതികളെ പ്രഖ്യാപിച്ചു; രണ്ടാം സെഷൻ നടപടികൾ പൂർത്തിയായി

 


​ദോഹ: ഖത്തർ ശൂറകൗൺസിലിൻ്റെ അൻപത്തിയഞ്ചാമത് വാർഷിക സമ്മേളനത്തിലെ രണ്ടാം നിയമനിർമ്മാണ ഘട്ടത്തിൻ്റെ രണ്ടാം സ്ഥിരം സെഷനിൽ വച്ച് കൗൺസിലിൻ്റെ ആറ് പ്രധാന്യമുള്ള സമിതികളുടെ അന്തിമ രൂപീകരണം പൂർത്തിയായി. 'തമീം ബിൻ ഹമദ് ഹാളിൽ' സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗങ്ങളെ തീരുമാനിച്ചത്.നിയമ-നിയമനിർമ്മാണ കാര്യ സമിതിയുടെ അധ്യക്ഷനായി ഖാലിദ് ബിൻ ഗാനം അൽ അലിയെയും, ആഭ്യന്തര-വിദേശകാര്യ സമിതിയുടെ അധ്യക്ഷനായി യൂസഫ് ബിൻ അലി അൽ ഖാതറിനെയും തിരഞ്ഞെടുത്തു.
​ധനകാര്യ-സാമ്പത്തിക കാര്യ സമിതിയെ മുഹമ്മദ് ബിൻ യൂസഫ് അൽ മനാ നയിക്കുമ്പോൾ, ആരോഗ്യ-പൊതുജനസേവന-പരിസ്ഥിതി സമിതിയുടെ അധ്യക്ഷ സ്ഥാനം അബ്ദുള്ള ബിൻ നാസർ ബിൻ തുർക്കി അൽ സുബൈ വഹിക്കും.​വിദ്യാഭ്യാസ-സാംസ്കാരിക-കായിക-മാധ്യമ കാര്യ സമിതിയുടെ അധ്യക്ഷനായി ഖാലിദ് ബിൻ അഹമ്മദ് അൽ ഉബൈദാനെയും, സാമൂഹിക കാര്യ-തൊഴിൽ-പാർപ്പിട സമിതിയുടെ അധ്യക്ഷനായി ഡോ. സുൽത്താൻ ബിൻ ഹസൻ അൽ ദാബിത് അൽദോസരിയെയുമാണ്ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img