
ദോഹ: ഖത്തർ ശൂറകൗൺസിലിൻ്റെ അൻപത്തിയഞ്ചാമത് വാർഷിക സമ്മേളനത്തിലെ രണ്ടാം നിയമനിർമ്മാണ ഘട്ടത്തിൻ്റെ രണ്ടാം സ്ഥിരം സെഷനിൽ വച്ച് കൗൺസിലിൻ്റെ ആറ് പ്രധാന്യമുള്ള സമിതികളുടെ അന്തിമ രൂപീകരണം പൂർത്തിയായി. 'തമീം ബിൻ ഹമദ് ഹാളിൽ' സ്പീക്കർ ഹസൻ ബിൻ അബ്ദുള്ള അൽ ഗാനിമിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗങ്ങളെ തീരുമാനിച്ചത്.നിയമ-നിയമനിർമ്മാണ കാര്യ സമിതിയുടെ അധ്യക്ഷനായി ഖാലിദ് ബിൻ ഗാനം അൽ അലിയെയും, ആഭ്യന്തര-വിദേശകാര്യ സമിതിയുടെ അധ്യക്ഷനായി യൂസഫ് ബിൻ അലി അൽ ഖാതറിനെയും തിരഞ്ഞെടുത്തു.
ധനകാര്യ-സാമ്പത്തിക കാര്യ സമിതിയെ മുഹമ്മദ് ബിൻ യൂസഫ് അൽ മനാ നയിക്കുമ്പോൾ, ആരോഗ്യ-പൊതുജനസേവന-പരിസ്ഥിതി സമിതിയുടെ അധ്യക്ഷ സ്ഥാനം അബ്ദുള്ള ബിൻ നാസർ ബിൻ തുർക്കി അൽ സുബൈ വഹിക്കും.വിദ്യാഭ്യാസ-സാംസ്കാരിക-കായിക-മാധ്യമ കാര്യ സമിതിയുടെ അധ്യക്ഷനായി ഖാലിദ് ബിൻ അഹമ്മദ് അൽ ഉബൈദാനെയും, സാമൂഹിക കാര്യ-തൊഴിൽ-പാർപ്പിട സമിതിയുടെ അധ്യക്ഷനായി ഡോ. സുൽത്താൻ ബിൻ ഹസൻ അൽ ദാബിത് അൽദോസരിയെയുമാണ്ചുമതലപ്പെടുത്തിയിരിക്കുന്നത്.










